പായിപ്പാട് കേന്ദ്രീകരിച്ച് അനധികൃത സിം കാര്‍ഡ് വില്‍പന ; പൊലീസ് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാർക്ക് വ്യാപക പരാതി ; വ്യാപാരി സംഘടന ഉൾപ്പെടെ പരാതി നൽകി 

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: നിരവധി അന്തർസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന പ്രദേശമായ പായിപ്പാട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനധികൃത സിം കാർഡ് വില്‍പന നടക്കുന്നതായി ആക്ഷേപം. ഇതിനെതിരെ പൊലീസ് ശ്രദ്ധയുണ്ടാകണമെന്നും അല്ലാത്തപക്ഷം ഇത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വ്യാപാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു.

ബാഗുകളില്‍ സിം കാർഡുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ പായിപ്പാട് കവലയിലും പരിസരങ്ങളിലും അനധികൃത സിം വില്‍പന നടത്തുന്നതായാണ് ആക്ഷേപം. നാലുകോടി ഭാഗങ്ങളിലുള്ള മൊബൈല്‍ ഷോപ്പുകളില്‍ ഏജൻസി പ്രതിനിധികള്‍ എന്ന പേരില്‍ സിമ്മുകള്‍ നല്‍കാം എന്ന വ്യാജേന പണം അഡ്വാൻസായി വാങ്ങി കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട് പ്രദേശങ്ങളില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ എത്തുന്നത് ദിനംപ്രതി വർധിച്ചുവരുകയാണ്. ഇവർക്കിടയിലുള്‍പ്പെടെ നടക്കുന്ന ഈ സിം കാർഡ് വിതരണം പ്രദേശത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. സൗജന്യമായി ഉള്‍പ്പെടെ സിം കാർഡ് കൈമാറുകയാണ്. ഇതിനെതിരെ തൃക്കൊടിത്താനം പൊലീസില്‍ വ്യാപാരി സംഘടന പരാതി നല്‍കി.

ഇത്തരം സിം കാർഡ് കച്ചവടക്കാരെ മാർക്കറ്റില്‍ കാണുമ്ബോള്‍ മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നും വിഷയത്തില്‍ പൊലീസിന്റെ അതീവശ്രദ്ധ ഉണ്ടാകണമെന്നും വ്യാപാരി വ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്‍റ് കെ.എ. അഷറഫ് കുട്ടി ആവശ്യപ്പെട്ടു.