play-sharp-fill
കുന്നന്താനത്തേത് പ്രതികാര പക; ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കയുണ്ടാക്കിയ സമ്പാദ്യം ഭാര്യ ധൂര്‍ത്തടിച്ചുവെന്ന് പരാതി; കുടുംബ പ്രശ്നങ്ങളും സംശയ രോഗവുമാണ് സംഭവത്തിന്‌ പിന്നിലെന്നു പൊലീസ്; എട്ട് മാസത്തെ പിണക്കത്തിനൊടുക്കം ദുരന്തം 

കുന്നന്താനത്തേത് പ്രതികാര പക; ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കയുണ്ടാക്കിയ സമ്പാദ്യം ഭാര്യ ധൂര്‍ത്തടിച്ചുവെന്ന് പരാതി; കുടുംബ പ്രശ്നങ്ങളും സംശയ രോഗവുമാണ് സംഭവത്തിന്‌ പിന്നിലെന്നു പൊലീസ്; എട്ട് മാസത്തെ പിണക്കത്തിനൊടുക്കം ദുരന്തം 

 

സ്വന്തം ലേഖകൻ

തിരുവല്ല: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്.

കുന്നന്താനം മുക്കൂര്‍ വടശ്ശേരിയില്‍ വീട്ടില്‍ വേണുക്കുട്ടൻ ആണ് ഭാര്യ ശ്രീജ ജി മോനോനെ കുത്തിക്കൊന്നത്. ഭാര്യയെ ആക്രമിച്ച വേണു കൂട്ടനേയും കഴുത്തിന് കുത്തേറ്റ നിലയില്‍ പിന്നീട് കണ്ടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീജയുടെ പാലയ്ക്കാ തകിടിയിലെ വീട്ടിലെത്തിയാണ് വേണു കുട്ടൻ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയാണ് മരണത്തിന് കീഴടങ്ങിയത്. കീഴ് വായ്പൂർ എത്തി മേല്‍നടപടി സ്വീകരിച്ച ശേഷം വേണുക്കുട്ടൻ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കും മുമ്പേ വേണുകുട്ടൻ മരിച്ചിരുന്നു.

ദമ്പതികള്‍ ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണു കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂര്‍ത്തടിച്ചു എന്ന പരാതി വേണു കുട്ടൻ നേരത്തെ ഉയര്‍ത്തിയിരുന്നു. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇതേ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളും സംശയ രോഗവുമാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെ കൊന്ന ശേഷം വേണുകുട്ടൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കത്തി പിടിച്ചു വാങ്ങി വേണുകുട്ടനെ ശ്രീജ കുത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വേണുകുട്ടൻ കുത്താനുള്ള ആയുധവും കൈയില്‍ കരുതിയാണ് വീട്ടിൽ എത്തിയത്. ഈ സ്റ്റീല്‍ കത്തി കൊല നടന്ന വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റിരുന്നു. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. കൊശമറ്റം ബാങ്കിലെ ജീവനക്കാരിയാണ് ശ്രീജ. ഭര്‍ത്താവുമായി പിണങ്ങിയ ശ്രീജ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം ആരും തന്നെ നേരിട്ട് കണ്ടിട്ടില്ല. ഈ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് വേണുകുട്ടന്റെ വീട്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.