പത്തനംതിട്ട കൊടുമണ്ണിൽ യുവാവിനെയും സുഹൃത്തിന്റെ അച്ഛനേയും വെട്ടിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Spread the love

പത്തനംതിട്ട : യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊടുമൺ പോലീസ് പിടികൂടി. ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂർ വീട്ടിൽ മണി (27), ഗീതാഭവനം വീട്ടിൽ ഗിരീഷ് (31) എന്നിവരാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കൊടുമൺ ഇടത്തിട്ട ഐക്കരെത്ത് മുരുപ്പ് ഈറമുരുപ്പെൽ വീട്ടിൽ അമൽ സുരേഷി(20)നെയും, സുഹൃത്തിന്റെ പിതാവ് രഘുവിനെയും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ തിങ്കൾ രാത്രി 9 മണിക്ക് ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. രഘുവിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അമലിനെ തടഞ്ഞുനിർത്തി പ്രതികൾ ആദ്യം മർദ്ദിച്ചത്. തുടർന്ന് രഘുവുമായി തിരിച്ചുവന്ന അമലിനെ അവിടെത്തന്നെ കാത്തുനിന്ന പ്രതികൾ തടഞ്ഞുനിർത്തി കത്തികൊണ്ട് കൈപ്പത്തിക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടസ്സം പിടിച്ച രഘുവിനെയും വെട്ടി, ഇയാളുടെ വലതുകൈക്ക് വെട്ടേറ്റു.

കേസെടുത്ത പോലീസ് ഐക്കരേത്ത് മുരുപ്പിൽ നിന്നും എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടാം പ്രതി ഗിരീഷിനെ ആദ്യം പിടികൂടി. ഒന്നാം പ്രതി മണിയെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ അപമാനിച്ചതിനും, പട്ടികജാതി പീഡന നിയമപ്രകാരവും 2016 ന് കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group