പത്തനംതിട്ട ളാഹ അപകടം ; കുട്ടി അപകടനില തരണം ചെയ്തു; കരളിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എൻ.വാസവൻ
പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ എട്ട് വയസുകാരൻ മണികണ്ഠൻ അപകടനില തരണം ചെയ്തു. കുട്ടിയെ വെന്റിലേറ്ററിലാണ്.
കരളിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
കുട്ടിയുടെ തലയ്‌ക്ക് പരുക്കില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അദ്ദേഹം റിപ്പോർട്ട് തേടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് അപകടം ആദ്യം കണ്ടത്. ഈ വഴി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്കിന് പ്രശ്നമുള്ള സ്ഥലമായതിനാൽ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.
മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളജിലേയും ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്.