play-sharp-fill
പരിപ്പ് അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം: കുംഭകുട ഘോഷയാത്ര , ഗരുഡൻ തൂക്കം നാളെ

പരിപ്പ് അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം: കുംഭകുട ഘോഷയാത്ര , ഗരുഡൻ തൂക്കം നാളെ

 

പരിപ്പ്: അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം, കുംഭകുട ഘോഷയാത്ര, താലപ്പൊലി, എഴുന്നള്ളത്ത്, ദേശതീയാട്ട്, ഗരുഡൻ തൂക്കം മുതലായവ നടക്കും
ക്ഷേത്രസന്നിധിയിൽ ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 8ന് പൊങ്കാല സമർപ്പണം,

12.15ന് കുംഭകുട അഭിഷേകം, തുടർന്ന് ഭരണിസദ്യ എന്നിവ നടക്കും. വൈകിട്ട് 6.40ന് ദീപാരാധന, 8.15ന് താലപ്പൊലിയും യക്ഷിയാലിൻ ചുവട്ടിലേയ്ക്ക് എഴുന്നള്ളിപ്പും രാത്രി 8.30ന് ദേശതീയാട്ട്, രാത്രി 10ന് ഗരുഡൻ തൂക്കം എന്നിവയും നടക്കും.


ഒളോക്കരിയിൽ ചന്ദ്രൻ്റെ വസതിയിൽ നിന്നും ആരംഭിക്കുന്ന ഇരട്ട ഗരുഡൻ തൂക്കം, കൊടുവത്ര, കാവനാച്ചിറ പാലം, പരിപ്പ് ബസ് സ്റ്റാൻഡ് വഴി രാത്രി 10 മണിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് പരിപ്പ് ശ്രീനാരായണ ഗുരുക്ഷേത്ര സന്നിധിയിലേയും ചേനപ്പാടി, പാറേമറ്റത്തെയും പാട്ടമ്പലങ്ങളിൽ ഹിഡുംബൻ പൂജ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണി ദിവസം രാവിലെ 8.30ന് പാട്ടമ്പലങ്ങളിൽ നിന്നും ആരംഭിക്കുന്ന കുംഭകുട ഘോഷയാത്രകൾ കുഴുവേലിപ്പടി, ശ്രീപുരം ക്ഷേത്രം, (ചേനപ്പാടിയിൽ നിന്നു വരുന്ന ഘോഷയാത്ര ചേനപ്പാടി പാലം വഴി) ഹൈസ്കൂൾ ജംഗ്ഷൻ, ആനക്കൊട്ടിൽ, ശ്രീ മഹാദേവ ക്ഷേത്രം വഴി 12 മണിയോടെ ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും