ഒന്നാം വർഷ നിയമ വിദ്യാർത്ഥിയെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മർദിച്ചു: സംഭവത്തിൽ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു

Spread the love

 

തിരുവനന്തപുരം: പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മര്‍ദ്ദിച്ചു. നെടുമങ്ങാട് സ്വദേശി അഭിറാമിനെയാണ് താമസ സ്ഥലത്ത് അതിക്രമിച്ച് കയറി നാലംഗ സംഘം മര്‍ദ്ദിച്ചത്.

 

അഭിറാം താസമിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദ്ദനം. സംഭവത്തിൽ സീനയിര്‍ വിദ്യാര്‍ത്ഥികളായ ബിനോ, വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പോലീസ് കേസെടുത്തു.

 

ബിനോ മര്‍ദ്ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പോലീസിന് പരാതി നൽകിയിരുന്നു. ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിറാമിന്‍റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്.