play-sharp-fill
പ്രവാസികളോടു മാന്യമായി പെരുമാറണം: നമ്മൾ ഇന്നു അനുഭവിക്കുന്ന എല്ലാം സ്ഥാനവും അവരുടെ പ്രയത്‌നം : പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

പ്രവാസികളോടു മാന്യമായി പെരുമാറണം: നമ്മൾ ഇന്നു അനുഭവിക്കുന്ന എല്ലാം സ്ഥാനവും അവരുടെ പ്രയത്‌നം : പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണയുടെ പേരിൽ പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ വളർച്ചയും, വിജയവും മറ്റുള്ള സംസഥാനങ്ങളുടെ മുന്നലുള്ള നമ്പർ വൺ സ്ഥാനവും എല്ലാമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അവരോടു ഇവിടെ വരരുതെന്നും മോശമായി ഒന്നും സംസാരിക്കരുതെന്നും പുച്ഛിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് ഓർമിപ്പിക്കുന്നു . കൊറോണ വൈറസ് രോഗം കേതരളത്തിൽ പടർന്നു പിടിച്ചതിനുശേഷം പ്രവാസികളോടു കേരളത്തിൽ ജനങ്ങളുടെ പെരുമാറ്റ രീതിയിൽ വന്ന മാറ്റത്തെ സൂചിപ്പിച്ചാണ് സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ കുറിച്ചത്

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതൽ പലർക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ4ത്ഥത്തിൽ വിദേശത്ത് മണലാരണ്യത്തിൽ പോയ് ചുട്ടു പൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ9 പുരോഗതിയും ഉണ്ടായത്. പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള4ച്ചയും, വിജയവും നമ്ബ4 വൺ സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്‌ബോഴും ചില4ക്ക് വലിയ രോഗം വരുമ്‌ബോഴും ഈ പ്രവാസികൾ എത്രയോ തുക എത്രയോ പേ4ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികൾ ചെയ്ത അത്രയും ചാരിറ്റി കേരളത്തിൽ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികൾ കത്തിച്ച് നി4മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പിൽ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…

ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവിൽ വിദേശത്ത് നിന്നും വന്നവരെ ‘കൊറോണാ..കൊറോണാ..’ എന്നും വിളിച്ച് കളിയാക്കുന്നു ചില4..കഷ്ടം. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യങ്ങൾക്ക് നിരവധി പേരാണ് പിന്തുണ നൽകുന്നത്.