Spread the love

പാമ്പാടി: രണ്ടു ദശാബ്‌ദങ്ങളില്‍ ഏറെയായി, ഗ്രാമറ്റം കേന്ദ്രമാക്കി പാമ്പാടി ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടടിക്കുന്ന്‌ കുടിവെള്ള പദ്ധതിയുടെ ജലവിതരണം മുടങ്ങി.
പദ്ധതിക്കായി രണ്ടു കുളങ്ങളാണ്‌ ഗവ. ഹോമിയോ ആശുപത്രിക്ക്‌ സമീപം സ്‌ഥിതിചെയ്യുന്നത്‌. എന്നാല്‍ പദ്ധതിയുടെ പൈപ്പ്‌, ഇലക്ര്‌ടിക്‌ വയര്‍ തുടങ്ങിവ മുറിച്ചുമാറ്റിയതും രണ്ടാമത്തെ കുളത്തിലേക്കുള്ള വഴി അടച്ചുപൂട്ടിയതും കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമായി.

video
play-sharp-fill

ഈ കുളത്തില്‍ നിന്നുള്ള വെള്ളം ചെറിയ മോട്ടോര്‍ ഉപയോഗിച്ച്‌ ഒന്നാമത്തെ കുളത്തില്‍ എത്തിച്ചാണ്‌ വിതരണത്തിനായി മുണ്ടടിക്കുന്ന്‌ ജലസംഭരണയില്‍ എത്തിച്ചിരുന്നത്‌. കൂടാതെ, രണ്ടാമത്തെ കുളത്തിന്‌ സമീപം മാലിന്യങ്ങള്‍ തള്ളിയതായും ജില്ലാ കലക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
കുളത്തിന്‌ ചുറ്റുമുള്ള ചതുപ്പ്‌ നിലം അനധികൃതമായി മണ്ണിട്ട്‌ നികത്തിയ നടപടി അസാധുവാക്കി റവന്യു അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ 12 ലോഡ്‌ മണ്ണ്‌ തിരികെ കൊണ്ടുപോയതായും പഞ്ചായത്തംഗം സൂസമ്മ കുരുവിള പറഞ്ഞു.

2023 മുതല്‍ സൊസൈറ്റിയായി രജിസ്‌റ്റര്‍ ചെയ്‌തു പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കുളത്തിലേക്കുള്ള വഴി തുറന്നു നല്‍കുന്നതിന്‌ കോട്ടയം മുന്‍സിഫ്‌ കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ പാമ്പാടി പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും നടപടി ഒന്നുമായില്ലെന്ന്‌ പഞ്ചായത്തംഗം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത്‌ ഗുരുതര കുടിവെള്ള പ്രശ്‌നമുള്ള സ്‌ഥലത്ത്‌ രണ്ടാമത്തെ കുളത്തില്‍ നിന്നുള്ള ജലലഭ്യത മുടങ്ങിയതോടെ ഉമ്മന്‍ ചാണ്ടി നഗര്‍, അശോക്‌ നഗര്‍, അണ്ണാടി വയല്‍ പ്രദേശങ്ങളിലായുള്ള 114 ഗുണഭോക്‌താക്കള്‍ പ്രതിസന്ധിയിലാണ്‌. ഒരു മാസത്തേക്ക്‌ 16,000 ലിറ്റര്‍ വെള്ളത്തിന്‌ 250 രൂപയാണ്‌ ഉപഭോക്‌താക്കളില്‍ നിന്നും ഈടാക്കുന്നത്‌. പ്രശ്‌നം ഉടന്‍ പരിഹരിച്ച്‌ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നതാണ്‌ ആവശ്യം