
കോട്ടയം: ജില്ലയില്‍ എൻ.ഡി.എ ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് പള്ളിക്കത്തോട്. ഇക്കുറി ഭരണ തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ് ബി.ഡി.ജെ.എസിൻ്റെ നിലപാട്.
ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബി.ഡി.ജെ.എസ്. പള്ളിക്കത്തോട് പഞ്ചായത്തില്‍ ബി.ജെപിയുടെ ഏകപക്ഷീയമായ നിലപാടാണ് കാരണം.
കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു ബി.ജെ.പി പഞ്ചായത്ത് ഭരണം പിടിച്ചത്. ബി.ഡി.ജെ.എസിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനവും ബി.ജെ.പി നല്‍കിയിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബി.ഡി.ജെ.എസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബി.ജെ.പി സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബി.ഡി.ജെ.എസിന്റെ പരാതി.
ഇതോടെ ഒറ്റയ്ക്കു മത്സരിക്കാൻ നിർബന്ധിതരാവുകയായരുന്നു എന്ന് ബി.ഡി.ജെ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടികുന്നേല്‍ പറഞ്ഞു. പഞ്ചായത്തിലെ 6 ,8,9 ,10 വാർഡുകളിലാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ നിർത്തുന്നത്.




