
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് പോക്സോ കേസിലെ അതിജീവിതയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയില്‍ നിര്‍ത്തുന്നതാണ് ഉചിതമെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി.
“നിയമ നടപടികള്‍ പൂര്‍ത്തിയാകും വരെ അത് തന്നെയാണ് നല്ലത് . അവിടെ കുട്ടി സംരക്ഷിത ആയിരിക്കും എന്നുറപ്പുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാകൂ. അതിനായി എന്ത് പ്രയാസപ്പെട്ടും കേസുമായി മന്നോട്ട് പോകുമെന്നും അതിജീവിതയുടെ അമ്മയുടെ സഹോദരി പറഞ്ഞു. മുത്തശ്ശിയും താനും മറ്റൊരു വിടെടുത്ത് മാറുകയാണെന്നും ഇവര്‍ പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.
ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു.
അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ഇവർ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു.




