പാലക്കാട് ഒന്നര മാസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം ; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍ ; വോട്ടെടുപ്പ് ബുധനാഴ്ച
സ്വന്തം ലേഖകൻ
പാലക്കാട്: ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിൽ മുന്നണികള്‍. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക.
മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
Third Eye News Live
0