play-sharp-fill
കുടുംബവഴക്ക്: ഭാര്യയെ കൊടുവാളിന് വെട്ടി: ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് വിഷം കഴിച്ചു മരിച്ചു:

കുടുംബവഴക്ക്: ഭാര്യയെ കൊടുവാളിന് വെട്ടി: ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് വിഷം കഴിച്ചു മരിച്ചു:

 

സ്വന്തം ലേഖകൻ
പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി.

പാലക്കാട്‌ മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരിച്ചത്.

പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്.

കുടുംബ കലഹത്തെ തുടർന്ന് സുരേഷ് കവിതയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

സംഭവത്തിൽ കൊല്ലംകോട് പൊലീസ് കേസെടുത്തു.