play-sharp-fill
പാലായിൽ നിന്ന് കാണാതായ   പെണ്‍കുട്ടി ഒളിച്ചോടിയത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം;  വീട്ടുകാരെ പറ്റിക്കാനായി കട്ടിലേൽ തലയിണകള്‍ അടുക്കിവെച്ച്  അതിൻ്റെ മുകളിൽ  പുതപ്പ് വിരിച്ചതിന് ശേഷമാണ് പെൺകുട്ടി മുങ്ങിയത്; പെൺകുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്; യുവാവിനെ തലേദിവസം  പെൺകുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി ദൃക്സാക്ഷികൾ; മുടി നീട്ടി വളർത്തിയ ഒരാളെ പെൺകുട്ടിയുടെ വീടിന് സമീപത്തെ ബജി കടയിലും കണ്ടു

സ്വന്തം ലേഖകൻ

പാലാ: മേലമ്പാറയില്‍ നിന്ന് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തി.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിയത്.
സംഭവത്തില്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരെ പറ്റിക്കാനായി കട്ടിലേൽ തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി മുങ്ങിയത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ പെണ്‍കുട്ടി വീടുവിട്ടകാര്യം അറിയാന്‍ വീട്ടുകാരും വൈകി.

പിന്നീട് പൊലീസില്‍ പരാതിപ്പെട്ടപ്പോഴേക്കും പെണ്‍കുട്ടി സ്ഥലം വിട്ടിരുന്നു. വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ നേരിയ പ്രതിസന്ധി സൃഷ്ടിച്ചു.

ഇന്നലെ രാവിലെ കുട്ടിയുടെ പിതാവിൻ്റെ സുഹൃത്ത് തേർഡ് ഐ ന്യൂസിൽ വിളിച്ച് കുട്ടിയെ കാണാനില്ലായെന്ന വിവരം അറിയിക്കുകയായിരുന്നു.

ഉടൻതന്നെ കുട്ടിയുടെ ചിത്രവും, പിതാവിൻ്റെ ഫോൺ നമ്പരും ഉൾപ്പെടെ തേർഡ് ഐ വാർത്ത നല്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപെട്ട കെഎസ്ആർടിസി ബസിൻ്റെ കണ്ടക്ടർ കുട്ടിയുടെ പിതാവിനെ വിളിക്കുകയും കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് തൻ്റെ ബസിലാണ് യാത്ര ചെയ്തെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും പറഞ്ഞു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട സ്റ്റേഷനിൽ അറിയിച്ചു.

തുടർന്ന് ഈരാറ്റുപേട്ട പൊലീസ് സൈബര്‍ സെല്ലുമായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായി. പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും മേലമ്പാറയില്‍ വന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അന്ന് വഴിതെറ്റി ആ ഭാഗത്ത് എത്തിയതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നതെന്നാണ് സൂചന.

ബുധനാഴ്ച്ച രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈരാറ്റുപേട്ടയില്‍ എത്തിക്കുകയും ചെയ്തു.