
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ പക്ഷികളെ കൂട്ടമായി കൊന്ന് നശിപ്പിച്ചു. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലായി കോഴി, കാട, വാത്ത തുടങ്ങി 2,850 പക്ഷികളെയാണ് കൊന്നു നശിപ്പിച്ചത്.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കള്ളിങ്ങും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് കള്ളിംഗ് നടത്താൻ തീരുമാനിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ വലിയ രീതിയിലുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.



