play-sharp-fill

വെള്ളത്തിൽ മുങ്ങിയ പമ്പിലെ ഡീസൽ ലീക്കായി; നാട് മുഴുവൻ പരിഭ്രാന്തിയിൽ: ഡീസൽ ലീക്ക് ചെയ്തത് മാങ്ങാനത്തെ പമ്പിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ പമ്പിൽ നിന്നും ചോർന്ന ഡീസൽ വെള്ളത്തിൽ കലർന്നു. മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ പമ്പിൽ നിന്നാണ് ഡീസൽ വെള്ളത്തിൽ കലർന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ദിവസം രാത്രി മുതൽ ഡീസൽ ചോർന്നു തുടങ്ങിയിരുന്നു. പ്രദേശത്തെ വെള്ളത്തിനു അസ്വാഭാവികമായ മണവും, രുചിയും അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്. നാലു ദിവസമായി തുടരുന്ന മഴയിൽ ഈ പമ്പും പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പമ്പിന്റെ ഭൂഗർഭ ടാങ്കിൽ അയ്യായിരം ലിറ്റർ ഡീസലുണ്ടെന്നാണ് ഉടമകൾ പറയുന്നത്. ഭൂഗർഭ […]

പ്രളയത്തിലും വെള്ളകൊള്ള; ഒരു ലിറ്ററിന് 60 രൂപ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തിലും വെള്ളക്കൊള്ള. സംസ്ഥാനം മഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോഴും ലാഭക്കണ്ണുകളോടെ ചിലർ. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിൽ നിന്നാണ് കടയുടമകൾ അമിത വില ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുള്ളത്. ഒരു ലിറ്റർ വെള്ളത്തിന് 60 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കിലോ അരിക്ക് 100 രൂപയും. സാധനങ്ങൾ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത വില ഈടാക്കുന്നത്.

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെങ്ങന്നൂരിലെ സ്ഥിതിയാണ് അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ശക്തമായ ഇടപെടൽ കൊണ്ട് പ്രളയക്കെടുതിയിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള സമയമല്ല കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നാഹങ്ങൾ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര സഹായത്തിനു പുറമേ നിർണായക തീരുമാനങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: അടിയന്തര സഹായമായി 500 കോടി രൂപ കൂടി നൽകുമെന്നറിയിച്ച പ്രധാനമന്ത്രി സംസ്ഥാനത്തിന് ഒട്ടേറെ തീരുമാനങ്ങളും നൽകി. പലരും സഹായധനത്തിന്റെ പേരിൽ വിവാദവും പരിതാപവും പറയുമ്പോൾ അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങൾക്ക് തീരുമാനമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. 1. സമയബന്ധിതമായി ഇൻഷുറൻസ് നഷ്ടപരിഹാരങ്ങൾ നൽകാൻ ഇൻഷുറൻസ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാൻ കമ്പനികളോട് നിർദ്ദേശിച്ചു. 2. കാർഷിക ഇൻഷുറൻസ് പദ്ധതിയായ ഫസൽ ബീമാ യോജനയിൽ അംഗങ്ങളായ കർഷകർക്ക് കാർഷിക സഹായം എത്രയും വേഗം നൽകാൻ […]

ഓസ്ട്രേലിയയിൽ നിന്നും അവധിക്കെത്തി; മൂന്നു വയസ്സുകാരനെക്കുറിച്ച് ഒരു വിവരവുമില്ല

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ പതിനായിരങ്ങൾക്കൊപ്പം ഓസ്ട്രേലിയയിൽ നിന്നും അമ്മയ്ക്കൊപ്പം അവധിക്കെത്തിയ മൂന്നുവയസ്സുകാരനും. ചെങ്ങന്നൂരിനു സമീപം താമസിക്കുന്ന ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ചെങ്ങന്നൂർ പ്രാവിൻകൂടിനു സമീപമാണ് ഇവരുടെ വീട്. ജയ്ഡൻ ചാണ്ടി (3) എന്ന കുട്ടി പിതാവിന്റെ മാതാപിതാക്കളായ ചാണ്ടി ജോർജ്, മറിയാമ്മ ജോർജ് എന്നിവർക്കൊപ്പമായിരുന്നു താമസിച്ചത്. നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവരുടെ വീടിനു സമീപത്തേക്ക് വരട്ടാറിലെ കുത്തൊഴുക്കിനെത്തുടർന്ന് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. ഇന്നലെ നേവിയുടെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ഇവിടേക്കു രാത്രിയെത്താൻ നടത്തിയ ശ്രമം മോശം കാലാവസ്ഥയെത്തുടർന്ന് ഒഴിവാക്കി. ടോറസ് […]

കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി; പ്രധാനമന്ത്രി

സ്വന്തം ലേഖകൻ കൊച്ചി: അടിയന്തര ധനസഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇടക്കാല ആശ്വാസമായി 500 കോടി നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിനു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർഥ നഷ്ടം കണക്കാക്കാൻ പറ്റൂ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം […]

തിരുവനന്തപുരത്ത് റെഡ് അലർട്ട് പിൻവലിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴ ശമിച്ചതോടെ റെഡ് അലർട്ട് പിൻവലിച്ചു. വനത്തിനുള്ളിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇന്നലെ ഉച്ചവരെ മറ്റിടങ്ങളിലും മഴ മാറി നിന്നു. എന്നാൽ ഉച്ച കഴിഞ്ഞതോടെ വീണ്ടും മഴ ആരംഭിച്ചു. അതേസമയം നദീതീരങ്ങളിലേക്കും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജലപ്രവാഹം കുറഞ്ഞതിനെ തുടർന്ന് നെയ്യാർഡാമിൻറെ നാല് ഷട്ടറുകൾ മൂന്ന് അടിയായി കുറച്ചു. ഇതോടെ ആറ്റിലെ ജലനിരപ്പും കുറഞ്ഞു. കനത്ത മഴയെ തുടർന്നാണ് 12 അടിയായി ഉയർത്തിയത്. അതും 27 വർഷത്തിനു ശേഷം. അതിനു […]

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈ താങ്ങുമായി തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അഭ്യുദയ കാംഷികളിൽ നിന്നാണ് തേർഡ് ഐ ന്യൂസ് സംഘം സാധനങ്ങൾ ശേഖരിച്ചത്. അരി , പഞ്ചസാര , ബിസ്‌ക്കറ്റ് , ചപ്പാത്തി, ഏത്തപ്പഴം , ബെഡ്ഷീറ്റുകൾ , സാനിറ്ററി നാപ്കിനുകൾ എന്നിവയെല്ലാം വിതരണം ചെയ്തു. സംക്രാന്തി പളളിപ്പുറം പള്ളി […]

ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ സജി ചെറിയാൻ പ്രതികരിച്ചു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കുപോലും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കുവേണ്ട […]

നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളം മുഴുവൻ പ്രളയജലത്തിൽ കൈകാലിട്ടടിക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനോദ യാത്രയിൽ. സി പി ഐ ക്കാരനായ മന്ത്രി കെ.രാജുവാണ് ജനം മഴക്കെടുതിയിൽ വലയുമ്പോൾ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ജർമ്മിനിയിൽ സന്ദർശനം നടത്തി ഉല്ലസിക്കുന്നത്. ദുരന്ത സമയത്തെ മന്ത്രിയുടെ സന്ദർശനത്തിൽ സി പി ഐ യിലെയും സി പി എമ്മിലെയും ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും എതിർപ്പും പ്രതിഷേധവും അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ […]