ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയായ പെൺകുട്ടിയെ കോട്ടയത്തെ ആഡംബര ഹോട്ടലിൽ എത്തിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി പീഡിപ്പിച്ചു; ഗാന്ധിനഗറിലെ ഗുണ്ടാ സംഘത്തലവൻ അമ്മഞ്ചേരി സിബി പീഡനക്കേസിൽ അറസ്റ്റിൽ: പൊലീസിലെ പിടിയും സിബിയെ രക്ഷിച്ചില്ല
ക്രൈം ഡെസ്‌ക് കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ. ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി. ജോണിനെ (38)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയ തലവനും, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധവുമുള്ള സിബിയെ തൊടാൻ പൊലീസിനു പോലും പേടിയായിയിരുന്നു. […]