സ്വർണ്ണക്കടത്ത് സംഘവുമായി അടുത്ത ബന്ധം: സ്വർണ്ണക്കടത്ത് കേസ് പ്രതിയ്ക്ക് കാർ ഉപയോഗിക്കാൻ നൽകിയ ഡിവൈ.എഫ്.ഐ നേതാവ് പാർട്ടിയിൽ നിന്നും പുറത്തായി
സ്വന്തം ലേഖകൻ കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ഉറ്റ ബന്ധം പുലർത്തിയ ഡിവൈ.എഫ്.ഐ നേതാവ് പാർട്ടിയിൽ നിന്നും പുറത്തായി. കണ്ണൂർ ചെമ്പിലോട് നേർത്ത് മേഖലാ സെക്രട്ടറി സി സജേഷിനെയാണ് ഡിവൈഎഫ്‌ഐയിൽ നിന്ന് പുറത്താക്കിയത്. സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. ക്വട്ടേഷൻ സംഘാംഗവും സ്വർണ്ണക്കള്ളക്കടത്ത് സൂത്രധാരനുമായ അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് നേരത്തെ കണ്ടെത്തിരുന്നു. പാർട്ടിയിൽ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലണ് ഡിവൈഎഫ്‌ഐയിൽ നിന്ന് പുറത്താക്കിയത്. സ്വർണ്ണക്കവർച്ച, സ്വർണ്ണക്കടത്ത് കേസുകളിൽ പ്രതിരോധത്തിലായ സി.പി.എമ്മിന് കൂടുതൽ കുരുക്കായിരുന്നു ഡിവൈ.എഫ്.ഐ നേതാവിന്റെ ഗുണ്ടാ മാഫിയ […]