മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കാൻ പൊലീസ്: മാസ്‌കില്ലെങ്കിൽ ഇനി കേസ് വരും; മൂക്കിന് താഴെ മാസ്‌ക് വച്ചാലും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടം കടന്ന് നാലാം ഘട്ടത്തിലേയ്ക്കു കടക്കുന്നതോടെ നടപടികൾ കർശനമാക്കി സംസ്ഥാന സർക്കാർ. പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെയും, മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നടപടി കർശനമാക്കുന്നതിനായാണ് ഇപ്പോൾ സംസ്ഥാന പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അദ്ദേഹം നിർദ്ദേശം നൽകി. മാസ്‌ക് […]

ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് വലിയ വില കൊടുക്കണ്ടി വരും: വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും : ബിയറിനും വൈനിനും പത്ത് ശതമാനം അധിക വില: ക്യൂ ഓൺലൈൻ ആക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി: ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറക്കുമ്പോൾ മദ്യ ഉപഭോക്താക്കൾ വലിയ വില കൊടുക്കണ്ടി വരും. ലോക്ക് ഡൗണിലെ പ്രതി സന്ധി മറികടക്കാൻ സംസ്ഥാനത്ത് മദ്യ വില കൂടും. വില വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം. മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ […]

തിരുവല്ലയിലെ കന്യാസ്ത്രീ ദിവ്യയുടെ മരണം: ദുരൂഹത തുടരുന്നു; ദിവ്യ മരിച്ചത് ആശുപത്രിയിൽ വച്ചെന്ന പൊലീസിന്റെ വാദവും പൊളിയുന്നു; സംഭവത്തിൽ ദുരൂഹതയില്ലെന്ന വാദവുമായി ദിവ്യയുടെ ബന്ധുക്കളും രംഗത്ത്; ദിവ്യയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അഭയക്കേസിൽ നിയമയുദ്ധം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ ഇടപെടുന്നു

തേർഡ് ഐ ബ്യൂറോ തിരുവല്ല: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിൽ 21 കാരിയായ കന്യാസ്ത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംശയങ്ങൾ ഇരട്ടിക്കുന്നു. ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. അഭയക്കേസിൽ ഇടപെട്ട് സത്യം പുറത്തുകൊണ്ടു വന്ന ജോമോൻ പുത്തൻപുരയ്ക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ട്. ഇതോടെ സംഭവത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തു വരുമെന്നാണ് ലഭിക്കുന്ന സൂചന. ദിവ്യയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർത്തി ജോമോൻ പുത്തൻപുരയ്ക്കൽ തയ്യാറാക്കിയ കത്തും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ കത്ത് […]

ഇന്ത്യയോട് ഭീഷണി മുഴക്കുമ്പോഴും മരുന്നിനായി കൈനീട്ടി പാക്കിസ്ഥാൻ: കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി നിരോധിക്കരുതെന്ന് പാക്കിസ്ഥാനോട് കമ്പനികൾ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കോവിഡ് 19 നെ ലോകം മുഴുവൻ നേരിടുന്നത് ഇന്ത്യയുടെ മരുന്നുകളുമായാണ്. ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെയാണ് പാക്കിസ്ഥാൻ പോലും ഇന്ത്യയെ മരുന്നിന്റെ കാര്യത്തിൽ പിണക്കേണ്ടെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. പറ്റുമെങ്കിൽ ഇന്ത്യയോട് മരുന്നു നൽകാൻ അഭ്യർത്ഥിക്കണമെന്നാണ് പാക്കിസ്ഥാനിലെ ഭരണകൂടത്തോട് മരുന്നു കമ്പനികൾ അഭ്യർത്ഥിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിർമ്മിക്കുന്ന മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിക്കരുതെന്ന് മരുന്ന് നിർമ്മാണ കമ്പനികൾ ആവശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന […]

കൊറോണക്കാലത്തും പാക്കിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം..! ഇങ്ങനെ പോയാൽ കാശ്മീർ പിടിച്ചെടുക്കാൻ 700 വർഷം വേണ്ടി വരും; ഇന്ത്യയ്ക്കു നേരെ മിസൈൽ പ്രയോഗിക്കണമെന്നു കാശ്മീർ മന്ത്രിയുടെ നിർദേശം പാക്കിസ്ഥാനോട്

തേർഡ് ഐ ബ്യൂറോ കറാച്ചി: കൊറോണക്കാലത്തും ഇന്ത്യയെ നശിപ്പിക്കാനുള്ള തന്ത്രങ്ങളുമായി പാക്കിസ്ഥാൻ. പാക്ക് അധീന കാശ്മീരിലെ മന്ത്രിയാണ് ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിനും, മിസൈൽ പ്രയോഗിക്കുന്നതിനും വേണ്ട നിർദേശം നൽകാൻ ഇമ്രാൻഖാനെ ഉപദേശിക്കുന്നത്. ഇന്ത്യയെ ആക്രമിച്ച് കാശ്മീർ പിടിച്ചെടുത്തില്ലെങ്കിൽ 700 വർഷം കഴിഞ്ഞാലും ഇത് സാധിക്കില്ലെന്നാണ് ഇപ്പോൾ ഈ മന്ത്രിയുടെ ഉപദേശം. ഇന്ത്യയുമായി ഇനി ചർച്ചകൾ നടത്തേണ്ടതില്ലെന്നും ആക്രമണമാണ് വേണ്ടതെന്നുമാണ് പാക് അധീന കശ്മീർ മന്ത്രി രാജ ഫാറൂഖ് ഹൈദർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ചക്ക് പകരം ഇന്ത്യയെ ആക്രമിക്കണമെന്ന് ഹൈദർ പാക് പ്രധാനമന്ത്രി ഇമ്രാൻ […]

ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ സഹായവുമായി കര്യംപറമ്പ് സെന്റ് ജോസഫ് പള്ളി: സഹായം നൽകുന്നത് പള്ളിയുടെ ഫണ്ടിൽ നിന്നും

തേർഡ് ഐ ബ്യൂറോ അങ്കമാലി: കൊറോണക്കാലത്ത് ലോകം മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കു കരുതലുമായി നിൽക്കുകയാണ്. കേരളത്തിലെ ഓരോ വിഭാഗവും കരുണയുടെ കൈനീട്ടി നൽകുന്നുണ്ട്. ഇതിനിടെയാണ് അങ്കമാലി കര്യംപറമ്പ് സെന്റ് ജോസഫ്‌സ് പള്ളിയിലെ കമ്മിറ്റി അംഗങ്ങളുടെ ധനസഹായം വ്യത്യസ്തമാകുന്നത്. പള്ളിയുടെ ധനശേഖരത്തിൽ നിന്നും കണ്ടെത്തുന്ന തുകയാണ് പള്ളി അംഗങ്ങൾക്കായി വീതിച്ചു നൽകുന്നത്. ഇടവകയിലെ 532 കുടുംബങ്ങൾക്കായി ആയിരം രൂപ വീതമാണ് പള്ളി ഇപ്പോൾ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇടവകയുടെ സാമ്പത്തിക സ്ഥിതിയിൽ നിന്നും നല്ലൊരു വിഭാഗമാണ് ഇത്തരത്തിൽ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിലെ മൂന്നു […]

നേഴ്സ്മാർക്ക് ആദരവുമായി യൂത്ത്കോൺഗ്രസ്

സ്വന്തം ലേഖകൻ മീനടം: കൊറോണ കാലത്തും ആരോഗ്യമേഖലയിൽ നിസ്വാർത്ഥസേവനം ചെയ്യുന്ന മീനടം പ്രൈമറി ഹെൽത്ത്‌ സെന്ററിലെ നഴ്സുമാരെ യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രെസിഡന്റ് ജസ്റ്റിൻ ജോൺ, അജു മുണ്ടിയാക്കൽ, രഞ്ജിത് പ്ലാത്താനം, സന്തോഷ്‌, സോനു, അലൻ തുടങ്ങിയവർ നേതൃത്വം നൽകി

കള്ളുവാങ്ങാൻ കുപ്പിയുമായി പോകണം: ബാറുകളിൽ ബിവറേജിലെ നിരക്കിൽ മദ്യം; കൊറോണ പൊളിച്ചെഴുതുന്നത് സംസ്ഥാനത്തിന്റെ മദ്യ നയം

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാനത്ത് ഇതു വരെയില്ലാത്ത രീതിയിലുള്ള മദ്യ വിപണന സംസ്‌കാരത്തിനാണ് ഇപ്പോൾ കൊറോണ രൂപം നൽകിയിരിക്കുന്നത്. മദ്യപാനികൾക്കും മദ്യ ഉപഭോക്താക്കൾക്കും സന്തോഷ് തരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ മദ്യശാലകളായ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയിട്ടുണ്ട്. എന്നാൽ, ബാറുകളും ബിവറേജുകളും എന്നു മുതൽ തുറക്കും എന്ന കാര്യത്തിലാകട്ടെ യാതൊരു തീരുമാനവും ഇല്ല. ഇതിനിടെയാണ്, ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായത്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം […]

അമ്മയുടെ കാമുകൻ വീട്ടിലെത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചു: നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി 22കാരിയെ പീഡിപ്പിച്ച പ്രതി കൊല്ലത്ത് പിടിയിൽ

തേർഡ് ഐ ബ്യൂറോ കൊല്ലം: അമ്മയുടെ കാമുകനായി വീട്ടിലെത്തി 22 കാരിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പീഡനവും ഭീഷണിയും ഒടുവിൽ കൊലപാതകത്തിലേയ്ക്കു വരെ എത്തുമെന്ന അവസ്ഥ എത്തിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞതും അറസ്റ്റിലേയ്ക്കു കടന്നതും. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് ഗീതുഭവനിൽ ചന്തുകുമാറിനെയാണ്(32) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. നാല്പതുകാരിയുമൊത്ത് താമസിച്ചു വരുന്നതിനിടെയാണ് ഇവരുടെ 22 കാരിയായ മകളെ പ്രതി പിഡീപ്പിച്ചത്. ഒൻപത് വർഷമായി നാൽപതുകാരിയുടെ രണ്ടാം ഭർത്താവായാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളാണ് നാല്പതുകാരിയ്ക്കുള്ളത്. […]

ജൂണിൽ സ്‌കൂൾ തുറക്കുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം: തീരുമാനം പ്രഖ്യാപിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ; ഓൺലൈൻ ക്ലാസുകൾക്ക് ഒരുങ്ങാൻ അദ്ധ്യാപകർക്കു നിർദേശം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ പാതിവഴിയിൽ നിർത്തി, സ്‌കൂളിന്റെ ഗേറ്റുകൾ അടച്ചു പൂട്ടിയിട്ടിട്ട് രണ്ടാം മാസത്തിന്റെ പകുതിയെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ എന്ന് അദ്ധ്യയനം തുടങ്ങുമെന്നതാണ് മാതാപിതാക്കൾ ഇപ്പോൾ ഉറ്റു നോക്കുന്നത്. രണ്ടു മാസത്തെ വേനൽ അവധിക്കാലത്ത് പോലും ഇത്രയും കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നാണ് മാതാപിതാക്കളുടെ വാദം. ഒറ്റയ്ക്ക് വീട്ടിലിരുന്ന് മക്കളെ നോക്കുന്ന അമ്മമാരെ രണ്ടു കയ്യും നീട്ടി തൊഴുകയാണ് ഇപ്പോൾ അച്ഛൻമാർ..! ഇതിനിടെയാണ് അമ്മമാർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി […]