കോട്ടയം ജില്ലയില്‍ 227 പേര്‍ക്ക് കോവിഡ് ; 223 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4088 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 113 പുരുഷന്‍മാരും 96 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 548 പേര്‍ രോഗമുക്തരായി. 3468 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78786പേര്‍ കോവിഡ് ബാധിതരായി. 75138 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് ; 4142 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് […]

കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്: മെയ് രണ്ടിന് ഫലപ്രഖ്യാപനം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഏപ്രിൽ ആറിറ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മാർച്ച് 19 മുതൽ പത്രിക നൽകാം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി. പുതുച്ചേരിയിലും ഏപ്രിൽ ആറിന്. ബംഗാൾ തിരഞ്ഞെടുപ്പ് 8 ഘട്ടമായി. അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി. മാർച്ച് 27 ഏപ്രിൽ 1 ഏപ്രിൽ 6 തീയതികളിൽ തെരഞ്ഞെടുപ്പ്. കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും, മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും […]

ഇനി ചോറ് കഴിക്കാൻ അരി വേവിക്കണ്ട, 15 മിനുട്ട് ചൂടുവെള്ളത്തിൽ ഇട്ട് വെച്ചാൽ ചോറ് റെഡി : മാജിക് അരി വിളവെടുത്ത് കർഷകൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ചോറുണ്ടാക്കാൻ മാജിക് അരി ഉണ്ടെങ്കിൽ ഗ്യാസും സമയവും ലാഭം. ഇനി അരി വേവിക്കാതെതന്നെ ചോറ് റെഡിയാകും.. മാജിക് അരി’ ഉണ്ടെങ്കിൽ അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ ചോറ് തയ്യാറാവും. തെലങ്കാനയിലെ കരിംനഗറിലെ യുവ കർഷകനാണ് ഈ ‘മാജിക് അരി’ വിളയിച്ചെടുത്തത്. അസമിൽ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗൽ’ എന്ന ഇനം നെല്ലിന്റെ അരിയാണിത്.കരിംനഗറുകാരനായ ഗർല ശ്രീകാന്ത് ആണ് തന്റെ വയലിൽ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പും നടത്തിയത്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം […]

ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ യുവാവിന്റെ മരണം: 33 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ കോട്ടയം: വാഹനഅപകടത്തിൽ മരണപ്പെട്ട യുവാവിന്റെ രക്ഷിതാക്കൾക്ക് മുപ്പത്തിമുന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകികൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബുണൽ ജഡ്‌ജി വി.ജി.ശ്രീദേവി വിധി പ്രസ്ഥാപിച്ചു. ഏറ്റുമാനൂർ പാല റോഡിൽ കട്ടച്ചിറ പള്ളികവലയിലാണ് അപകടം നടന്നത്. 2018 മെയ് അഞ്ചാം തീയതി രാവിലെ പത്തു മണിയോടെ ഏറ്റുമാനൂർ പുന്നത്തറ പുത്തേട്ട് വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ ജയപാൽ സി നായർ (25) ഓടിച്ചു വന്ന മോട്ടോർ സൈക്കിളിനെ എതിരെ അമിത വേഗതയാലും അശ്രദ്ധമായും ഓടിച്ചു വന്നകാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മോട്ടോർ സൈക്കിളിൽ […]

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂർ ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഒട്ടം വിളിക്കാൻ എത്തിയവർ ആരെയും കാണാതെ വന്നതോടെ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കൊച്ചുമോനെ കണ്ടത്. ഇവർ കൊച്ചുമോനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി തനിച്ചാണ് കൊച്ചുമോൻ താമസിച്ചിരുന്നത്. ഇന്നലെ രാത്രി കൊച്ചുമോനും മറ്റു മൂന്നുപേരുമായി വീട്ടിനുള്ളിൽ […]

ട്രെയിനിൽ 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുമായി യാത്ര ചെയ്ത ചെന്നൈ സ്വദേശിനി കസ്റ്റഡിയിൽ ;ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയപ്പോൾ ആദ്യം തന്റേതല്ലെന്ന വാദം ; പിന്നീട് സ്‌ഫോടക വസ്തുക്കൾ കിണർ നിർമ്മാണത്തിനായി കൊണ്ടുവന്നതാണെന്ന് മൊഴി : തീവ്രവാദ സംഘടനകൾക്ക് വേണ്ടിയാണോ സ്‌ഫോടക വസ്തുക്കൾ കടത്തിയെന്ന സംശയവും ശക്തം

സ്വന്തം ലേഖകൻ കോഴിക്കോട്: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ നിന്നും വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളക്കം വിശദമായ അന്വേഷണം നടത്തും. സംഭവത്തിൽ യാത്രക്കാരിയായ തിരുവണ്ണാമലൈ സ്വദേശിനിയായ രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകര സംഘടനകൾക്ക് വേണ്ടിയാണോ ഇതുകൊണ്ടു വന്നതെന്ന് പൊലീസ് പരിശോധിക്കും.117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പരിശോധനയിൽ ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയത്. ഡി വൺ കംപാർട്ട്‌മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. […]

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ  കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു. ശ്രീചിത്രയിലെ 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തുന്നത്. ഇന്ത്യയിലെ തന്നെ പൂര്‍ണ പരിശീലനം സിദ്ധിച്ച ആദ്യ മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാളാണ് ഡോ. ആശ. 1999-ല്‍ ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ ചലന വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ […]

നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തി. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. ‘നിച്ചേച്ചീ, മുകേഷേട്ടാ ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇത് കൂട്ടിയോജിപ്പിക്കാത്ത സ്‌ഫോടക വസ്തുക്കളാണ്. അടുത്തവണ ഉറപ്പായും എല്ലാം ശരിക്കും ഫിറ്റുചെയ്ത് തരാം എന്നാണ് കത്തിന്റെ പൂർണ രൂപം. വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാറിന്റെ ഡ്രൈവർ സീറ്റിനരികിൽ മുംബയ് ഇന്ത്യൻസ് എന്നെഴുതിയ ബാഗിൽ നിന്നാണ് പൊലീസ് കത്ത് കണ്ടെടുത്തത്. […]

ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

സ്വന്തം ലേഖകൻ തൃശൂർ: ബുദ്ധി വൈകല്യമുള്ള പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചവർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് റൂറൽ എസ്പി. ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. കേസന്വേഷണത്തിന് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് പെൺകുട്ടിയെ ഒരു വീട്ടിലെത്തിക്കുകയും അവിടെ വച്ച് പീഡനം നടത്തുകയുമായിരുന്നു. ഇവിടെ ഇയാളുടെ മറ്റു […]