ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ്; ജോജു മുസ്ലീം സഹോദരൻ്റെ ഭാര്യയെ അടിച്ചെടുത്തയാൾ; സമരത്തിനിടയിൽ നുഴഞ്ഞു കയറി അലമ്പുണ്ടാക്കിയത് ജോജു ജോർജ്; കോൺഗ്രസുകാർ പാവമായകൊണ്ട് കാൽ തല്ലിയൊടിച്ചില്ല; ഇവനൊക്കെ ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കാൻ അവകാശമില്ല
സ്വന്തം ലേഖിക
കോട്ടയം: ജോജു ജോർജ് മുസ്ലീം സഹോദരൻ്റെ ഭാര്യയെ തട്ടിയെടുത്തയാളാണെന്നും, അയാൾക്ക് വ്യക്തിപരമായി സ്വഭാവ ദൂഷ്യം ഏറെയുണ്ടെന്നും മുൻ എം.എൽ.എ പി.സി ജോർജ്.
കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പി.സി ജോർജ് ജോജുവിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഗുരുതുരമായ ആരോപണങ്ങളാണ് പി.സി ജോർജ് ജോജുവിനെതിരെ ഇപ്പോൾ നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് പ്രവർത്തകർ മുൻകൂട്ടി കത്ത് നൽകി, അരമണിക്കൂർ ഗതാഗതം മുടങ്ങുമെന്ന് അറിയിച്ച ശേഷമാണ് സമരം നടത്തിയത്. എന്നാൽ, ഇതിനിടയിലേയ്ക്കു നുഴഞ്ഞു കയറിയെത്തി അലമ്പുണ്ടാക്കിയത് ജോജു ജോർജാണ്.
കോൺഗ്രസ് പാർട്ടി അരമണിക്കൂർ മാത്രമാണ് റോഡ് ബ്ലോക്ക് ചെയ്തത്. ഇതിനിടയിൽ തന്നെ റൗഡിസവുമായി ചെന്നാൽ അടികിട്ടും. അന്നേരം തന്നെ സിനിമ അഭിനയിക്കണമെന്നാണ് അവൻ്റെ നിലപാട്. ഇവൻ കാരണമാണ് ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടത്. കോൺഗ്രസുകാർ മര്യാദക്കാരായതിനാൽ അവന്റെ കാൽവെട്ടിയില്ലന്നും പി.സി ജോർജ് ആരോപിച്ചു.
ഇയാളെപ്പറ്റി നാട്ടിൽ അന്വേഷിച്ചാലറിയാം. സുഹൃത്തിൻ്റെ ഭാര്യയെ കാണാണാനില്ലെന്നു പരാതി ലഭിച്ച് അന്വേഷിച്ചു ചെന്നപ്പോൾ ആ പെൺകുട്ടി ജോജുവിന്റെ വീട്ടിലുണ്ട്.
എന്തിന് വേണ്ടിയാണ് സമരം നടന്നത് എന്നു ചിന്തിക്കണം. ദിവസവും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിക്കുകയാണ്. ഒറ്റ ദിവസം 264 രൂപയാണ് ഗ്യാസിനു വർദ്ധിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർക്ക് എതിരെ നിലപാട് എടുക്കുന്നവർ ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കാൻ അവകാശമില്ലാത്തവരാണ്.
രാഷ്ട്രീയമായ സമരം നടത്തുന്നതിനിടെ അരാഷ്ട്രീയത വളർത്തുന്നതിനാണ് ഇപ്പോൾ ജോജു ജോർജ് ശ്രമിച്ചത്. ഇത്തരക്കാരെ അംഗീകരിക്കാനാവില്ല. അരാഷ്ട്രീയ വാദം വളർത്താൻ ഏതവൻ വന്നാലും രണ്ടു വർത്തമാനം പറയാതിരിക്കാനാവില്ലെന്നും പി.സി ജോർജ് പറഞ്ഞു.