സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു ; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന് ; നഷ്ടപ്പെട്ടത് ഡി.വൈ.എഫ്.ഐയുടെ സൗമ്യ മുഖം

Spread the love

സ്വന്തം  ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു.തുടർന്ന് ‌കൊവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു.

എങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്ക് ആഘാതം ഉണ്ടാക്കിയിരുന്നു. തുടർന്ന്  ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്‌ഐയിലൂടെ വളർന്ന നേതാവായിരുന്നു ബിജു. മുൻ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായും പ്രവർത്തിച്ചു. സിപിഎമ്മിന്റെ ശ്രദ്ധേയമായ യുവ നേതാവു കൂടിയായിരുന്നു പി ബിജു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.