Spread the love

തിരുവനന്തപുരം: കേരള ഫാർമസ്യൂട്ടിക്കല്‍ കോർപ്പറേഷൻ ലിമിറ്റഡില്‍ (ഔഷധി) അസിസ്റ്റന്റ് മാനേജർ ജോലിയൊഴിവ്. കേരള പി.എസ്.സി മുഖേന ജൂലൈ 1ന് മുൻപായി അപേക്ഷ നല്‍കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

ഫാർമസ്യൂട്ടിക്കല്‍ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Department : Pharmaceutical Corporation (IM) Kerala Ltd.
Name of Post : Assistant Manager (Production) Gr. II
CATEGORY NO: 24 /2026
Last date of application 01-07-2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51,400 രൂപമുതല്‍ 1,10,300 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1986-നും 01.01.2008- നുമിടയില്‍ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

യോഗ്യത

അംഗീകൃത സർവകലാശാലയില്‍ നിന്നും BAM/BAMS/DAM നേടിയിരിക്കണം.

സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിയില്‍ നിന്നോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനത്തില്‍ നിന്നോ, ഇന്ത്യൻ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റർ ചെയ്ത കമ്പനികളില്‍ നിന്നോ ഔഷധ നിർമ്മാണത്തില്‍ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/