കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടത്തിലെ മുറി കെ.പി.സി.സി ഭാരവാഹിയായ കോൺഗ്രസ് നേതാവ് ലേലത്തിൽ പിടിച്ചത് കാൽക്കോടിയിലേറെ രൂപയ്ക്ക്: ഞെട്ടിക്കുന്ന വിവരം തേർഡ് ഐ ന്യൂസിന്: നഗരസഭ ഭരണത്തിൻ്റെ മറവിൽ തടിച്ച് വീർക്കുന്ന കോൺഗ്രസ് നേതാക്കൾ

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടത്തിലെ മുറി കെ.പി.സി.സി ഭാരവാഹിയായ കോൺഗ്രസ് നേതാവ് ലേലത്തിൽ പിടിച്ചത് കാൽക്കോടിയിലേറെ രൂപയ്ക്ക്: ഞെട്ടിക്കുന്ന വിവരം തേർഡ് ഐ ന്യൂസിന്: നഗരസഭ ഭരണത്തിൻ്റെ മറവിൽ തടിച്ച് വീർക്കുന്ന കോൺഗ്രസ് നേതാക്കൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭ ഭരണത്തിൻ്റെ മറവിൽ തടിച്ച് വീർക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഞെട്ടിക്കുന്ന  വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കോട്ടയം നഗരമധ്യത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം കോൺഗ്രസ് നേതാവും കെ.പി.സി.സി ഭാരവാഹിയുമായ ജെ ജി പാലക്കലോടി സ്വന്തമാക്കിയത് കാൽക്കോടിയിലധികം രൂപയ്ക്കാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് തേർഡ് ഐ ന്യൂസ് പുറത്തുവിടുന്നത്.

വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ജെ ജി പാലക്കലോടി 26.52 ലക്ഷം രൂപയ്ക്കാണ് ഊട്ടി ലോഡ്ജ് കെട്ടിടത്തിലെ മൂന്നാം നമ്പർ മുറി ലേലത്തിൽ പിടിച്ചത് എന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് കോട്ടയം നഗരമധ്യത്തിലെ ഊട്ടി ലോഡ്ജ് കെട്ടിടം കോട്ടയം നഗരസഭ ലേലത്തിൽ വെച്ചത്.1970 ൽ നിർമ്മിച്ച ഊട്ടിലോഡ്ജ് കെട്ടിടം ബലക്ഷയമുള്ളതാണെന്നും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും ടെക്നക്കൽ കമ്മറ്റി റിപ്പോർട്ട് നല്കിയ കെട്ടിടമാണ് ഇപ്പോൾ നഗരസഭ ലേലത്തിൽ വച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് പതിനെട്ടിന് കോട്ടയം നഗരസഭയിൽ ഊട്ടി ലോഡ്ജിലെ മൂന്നാം നമ്പർ മുറിയ്ക്കായി കോൺഗ്രസ് നേതാവ് ജെ ജി പാലക്കലോടി 26 ലക്ഷത്തി 52,000 രൂപ കെട്ടിവച്ചതായാണ് തേഡ് ഐ ന്യൂസ് ലൈവിന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്.

കോൺഗ്രസിലെ അത്ര പ്രമുഖൻ ഒന്നുമല്ലാത്ത ജെ ജി പാലക്കലോടി എന്ന നേതാവ് കോട്ടയം നഗരസഭയിൽ കാൽ കോടി രൂപയുടെ ഇടപാട് നടത്തിയത് പ്രവർത്തകരെയും നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കയാണ്. കാര്യമായ ജോലിയോ സാമ്പത്തികസ്ഥിതിയോ ഉള്ള ആളല്ല  ജെ ജി പാലക്കലോടി എന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒരാൾ കാൽ കോടി രൂപയുടെ ഇടപാട് നടത്തിയതാണ് കോൺഗ്രസ് പാർട്ടിയെ തന്നെ ഞെട്ടിച്ചിരിക്കുന്നത്.

രാഷ്ട്രീയപ്രവർത്തനം മാത്രം തൊഴിലായിട്ടുള്ള ഒരാൾ കാൽ കോടിയുടെ ഇടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇതിൽ തുടർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിനും പരാതി നൽകും. ഇതിൻ്റെ ഭാഗമായി പാലക്കലോടിയുടെ സ്വത്തുവിവരവും സാമ്പത്തിക ഇടപാടുകളും തേർഡ് ഐ ന്യൂസ് ലൈവ് ശേഖരിച്ചിട്ടുണ്ട്. ഇത് അടക്കമുള്ള വിവരങ്ങൾ സഹിതമാകും  പരാതി നൽകുക.

രാഷ്ട്രീയം മറയാക്കി കോടികൾ തട്ടിക്കുകയും വെട്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തുവിടും.