play-sharp-fill
ഓപ്പറേഷൻ പി-ഹണ്ട്; കോട്ടയം ജില്ലയിൽ ഒരു  കേസ്  രജിസ്റ്റർ ചെയ്യതു;  നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷൻ പി-ഹണ്ട്; കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യതു; നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.


പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് 24 മൊബൈൽ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷൻ പി-ഹണ്ട്. സൈബർ ഡോം, സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കേസിൽ ഉൾപ്പെട്ടവർ സൈബർസെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു.

കോട്ടയം ജില്ലയില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്സിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌ നടത്തിയത്. വരുംദിവസങ്ങളിലും കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

റെയ്ഡിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ, ജില്ലയിലെ സബ്ഡിവിഷൻ ഡി.വൈ.എസ്.പിമാർ, എസ്.എച്ച്.ഓ മാർ എന്നിവരും പങ്കെടുത്തു.