play-sharp-fill
ചികിത്സ കഴിഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; ഉന്മേഷവാനാണെന്നും  മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബെന്നി ബഹനാൻ എംപി; ഉമ്മൻ ചാണ്ടി 17ന് ജർമനിയിൽ നിന്ന്  മടങ്ങും

ചികിത്സ കഴിഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; ഉന്മേഷവാനാണെന്നും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബെന്നി ബഹനാൻ എംപി; ഉമ്മൻ ചാണ്ടി 17ന് ജർമനിയിൽ നിന്ന് മടങ്ങും

സ്വന്തം ലേഖിക

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജര്‍മനിയിലെ ചികിത്സ പൂര്‍ത്തിയാക്കി 17ന് നാട്ടിലേക്ക് മടങ്ങും.

തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് 17ന് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്.

ഉമ്മൻ‌ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു.

മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം ബെർലിനിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു.