play-sharp-fill
അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പുസംഘം വീഡിയോ കോൾ വിളിച്ച് കുടമാളൂർ സ്വദേശിയിൽ നിന്ന് പണം തട്ടാൻ നടത്തിയ ശ്രമംപാളി: ഇത്തരം തട്ടിപ്പുകാർക്കെതിരേ പൊതു ജനങ്ങളെ ബോധവത്കരിക്കുന്ന കോട്ടയം ലയൺസ് ഡിസ്ട്രിക്ട് 318 ബി പി ആർ ഓ എംപി രമേഷ് കുമാറിനെയാണ് തട്ടിപ്പുസംഘം വലവീശീയത്: പോലീസ് അന്വേഷണം ആരംഭിച്ചു

അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പുസംഘം വീഡിയോ കോൾ വിളിച്ച് കുടമാളൂർ സ്വദേശിയിൽ നിന്ന് പണം തട്ടാൻ നടത്തിയ ശ്രമംപാളി: ഇത്തരം തട്ടിപ്പുകാർക്കെതിരേ പൊതു ജനങ്ങളെ ബോധവത്കരിക്കുന്ന കോട്ടയം ലയൺസ് ഡിസ്ട്രിക്ട് 318 ബി പി ആർ ഓ എംപി രമേഷ് കുമാറിനെയാണ് തട്ടിപ്പുസംഘം വലവീശീയത്: പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: തടിപ്പുകാർക്കെതിരേ പൊതു ജനങ്ങളെ ബോധവത്കരിക്കുന്ന സാമൂഹ്യ പ്രവർത്തകനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കം പാളി. കോട്ടയം ലയൺസ് ഡിസ്ട്രിക്ട് 318 ബി ഡിസ്ട്രിക്ട് പി ആർ ഓ എംപി രമേഷ് കുമാറിനെയാണ് മുംബൈ പോലീസ് ആണന്നു പറഞ്ഞ് വിളിച്ചു വിരട്ടിയത്. ഫോണിലെ വീഡിയോകോൾ മുഖേന രണ്ടര മന്നിക്കൂർ നേരം ഭീഷണി തുടർന്നു.

ജെറ്റ് എയർവെയ്സിന്റെ 147 കോടിയുടെ തട്ടിപ്പിൽ പ്രതിയായി ജയിലിൽ കിടക്കുന്ന നരേഷ് ഗോയലിന്റെ പേരിൽ കോട്ടയം കുടമാളൂർ സ്വദേശി രമേഷ് കുമാറിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് എം.പി രമേഷ്കുമാറിന്റെ ഫോണിലേയ്ക്ക് വാട്സ്അപ്പ് വീഡിയോ കോൾ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നര വരെ മുംബൈ പോലീസിൽ നിന്നാണെന്ന് പറഞ്ഞാണ് വിളിച്ചത്.സംഭവം ഇങ്ങനെ:

ജെറ്റ് എയർവെയ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നരേഷ് ഗോയൽ മുംബൈയിൽ ആരംഭിച്ച അറുപതോളം ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് രമേഷ് കുമാറിന്റെ പേരിലുള്ളതാണ് എന്നതായിരുന്നു മുംബൈ പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. ആദ്യം വീഡിയോ കോളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ രമേഷ്കുമാറിനോട് വിശദമാക്കി. എന്നാൽ, തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മുംബൈയിൽ ഇല്ലെന്ന് രമേഷ്കുമാർ തറപ്പിച്ചു പറഞ്ഞതോടെ, ഇദ്ദേഹത്തിന്റെ പേരിലുള്ള കാനറാ ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ട് വിറങ്ങളും എ ടി എം കാർഡും അയച്ചു കൊടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊന്നും കണ്ടിട്ടും രമേഷ്കുമാറിന് കുലുക്കമില്ലന്ന് കണ്ടതോടെ വീഡിയോ കോളിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി ചേർന്നു. രണ്ടു കോടി രൂപ ഓപ്പണിംങ് ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ നിലവിൽ 20 കോടി രൂപയുണ്ടെന്നും, അത് അഴിമതിപ്പണമാണെന്നുമായി മുംബൈ പൊലീസ് സംഘം.

മൂന്നു പേരുടെയും ചോദ്യം ചെയ്യൽ മാറി മാറി തുടർന്നു. ഭക്ഷണം പോലും കഴിക്കാൻ വിടാതെ ചോദ്യം ചെയ്യൽ രണ്ടു മണിക്കൂറിലേയ്ക്കു കടന്നതോടെ രമേഷ്കുമാർ ക്ഷുഭിതനായി. തനിക്ക് ഭക്ഷണം കഴിക്കണമെന്നും പ്രമേഹ രോഗിയാണെന്നും
പറഞ്ഞപ്പോൾ ഒരിടവേള നൽകി.

ഇതിന് ശേഷം വീണ്ടും എത്തിയ മുംബൈ പൊലീസ് സംഘം, രമേഷ് കുമാറിനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കി. സിബിഐ സംഘം ഉടൻ എത്തുമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമായി സംഘത്തിന്റെ ഭീഷണി. ഇതിനൊന്നും രമേഷ് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സംഘം അടവ് മാറ്റി പിടിച്ചു. കേസ് മുഴുവൻ തങ്ങൾ തന്നെ സെറ്റിൽ ചെയ്യാമെന്നും നിർദേശിക്കുന്ന അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽമതിയെന്നും വാഗ്ദാനം ചെയ്തു.

എന്നാൽ, ഇതിനും പിടികൊടുക്കാതിരുന്ന രമേഷ്, നിങ്ങൾ എത്രയും വേഗം വിവരം കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് എന്നെ അറസ്റ്റു ചെയ്യു എന്നു പറഞ്ഞു. ഇതോടെ മുംബൈ പൊലീസ് സംഘം കോൾ കട്ട് ചെയ്യുകയും, അയച്ചു നൽകിയ രേഖകൾ പെട്ടെന്നു തന്നെ ഡിലീറ്റ് ചെയ്തു.

എന്നാൽ ഇവർ അയച്ചപ്പോൾ തന്നെ ഈ രേഖകളെല്ലാംഇദേഹം മറ്റൊരു ഫോണിലേക്ക് മാറ്റിയതിനാൽ അത് ഇപ്പോൾ ലഭ്യമായി.
തന്റെ പേരിലുള്ള ആധാർ കാർഡ് ഉൾപ്പെടെ എടിഎം കാർഡ് ഉൾപ്പെടെ ബാങ്ക് രേഖകൾ ഉൾപ്പെടെ അയച്ചുതന്നാണ് ഇവർ തട്ടിപ്പിന് മുതിർന്നത്. ഇതെല്ലാം വ്യാജമായി നിർമിച്ച യിരുന്നു തട്ടിപ്പിന് ശ്രമം.

എന്നാൽ ഇത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ലയൺസ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ചെയർമാൻ എന്ന നിലയിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന ഒരു വ്യക്തി കൂടിയാണ് രമേഷ്. അതിനാൽ ഈ വിഷയo ചാണ്ടിക്കാട്ടി ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നൽകി. തട്ടിപ്പുകാർപോലീസ് യൂണിഫോമിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.