പഠിപ്പിക്കുന്നത് അമ്മമാർ; ഫീസടയ്ക്കുന്നത് മാതാപിതാക്കൾ; ഓൺലൈൻ ക്ലാസിന്റെ പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത് കൊള്ള; സ്വകാര്യ സ്‌കൂളുകൾ മാതാപിതാക്കളെ പിഴിഞ്ഞെടുക്കുന്നു; കൊച്ചു കുട്ടികൾക്ക് നാലും അഞ്ചു മണിക്കൂറുകൾ ഓൺലൈൻ ക്ലാസ്; കണ്ണിന് വേദനയുമായി നിരവധി കുട്ടികൾ ചികിൽസ തേടുന്നു

പഠിപ്പിക്കുന്നത് അമ്മമാർ; ഫീസടയ്ക്കുന്നത് മാതാപിതാക്കൾ; ഓൺലൈൻ ക്ലാസിന്റെ പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത് കൊള്ള; സ്വകാര്യ സ്‌കൂളുകൾ മാതാപിതാക്കളെ പിഴിഞ്ഞെടുക്കുന്നു; കൊച്ചു കുട്ടികൾക്ക് നാലും അഞ്ചു മണിക്കൂറുകൾ ഓൺലൈൻ ക്ലാസ്; കണ്ണിന് വേദനയുമായി നിരവധി കുട്ടികൾ ചികിൽസ തേടുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓൺലൈൻ ക്ലാസിന്റെ പേരിൽ ജില്ലയിലെ സ്വകാര്യ സ്കൂളുകൾ മാതാപിതാക്കളെയും കുട്ടികളെയും ഞെക്കിപ്പിഴിയുന്നു. നാലും അഞ്ചു മണിക്കൂറുകൾ കുട്ടികളെ ലാപ്പ്‌ടോപ്പിന്റെയും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുന്നിൽ കുത്തിയിരുത്തുന്ന സ്‌കൂൾ അധികൃതർ മാതാപിതാക്കളെ ഞെക്കിപ്പിഴിഞ്ഞാണ് ഫീസ് വാങ്ങുന്നത്. മണിക്കൂറുകളോളം കമ്പ്യൂട്ടറും മൊബൈലുമായി കൂട്ടിരിക്കുന്ന കുട്ടികൾക്ക് ഇതുമൂലം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്നതാണ് മാതാപിതാക്കളുടെ മറ്റൊരു ആശങ്ക.

ലോക്ക് ഡൗണിനെ തുടർന്നു മാർച്ചിൽ അടച്ച സ്‌കൂളുകൾ ഇനി   എന്നു തുറക്കുമെന്ന്  അറിയാതെ വന്നതോടെയാണ് സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുവാദം നൽകിയത്. എന്നാൽ, സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ രണ്ടു മണിക്കൂർ മാത്രം കുട്ടികൾക്കായി മാറ്റു വച്ചപ്പോൾ, സ്വകാര്യ സ്‌കൂളുകളിൽ നാലും അഞ്ചു മണിക്കൂറോളമാണ് കുട്ടികൾക്കു കമ്പ്യൂട്ടറുകൾക്കും മൊബൈൽ ഫോണുകൾക്കും മുന്നിൽ ഇരിക്കേണ്ടി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു കരുതി വിലക്കപ്പെട്ടിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ കുട്ടികൾക്കു സുഗമമായി ലഭിക്കുന്ന സ്ഥിതിയാണ്. ഈ മൊബൈൽ ഫോണുകളിലാണ് ഇപ്പോൾ കുട്ടികളുടെ കളി മുഴുവനും. നാലും അഞ്ചും മണിക്കൂറുകൾ പഠനാവശ്യത്തിനായി മൊബൈൽ ഫോണുമായി കുത്തിയിരിക്കുന്ന കുട്ടികൾ, പിന്നീട് വീഡിയോ ഗെയിമുകൾക്കും, യുട്യൂബ് വീഡിയോകൾക്കും ഇതേ മൊബൈൽ ഫോണുകളെ ഉപയോഗിക്കും. ഇതും കുട്ടികളെ സാരമായി ബാധിക്കും. ഇവരുടെ കാഴ്ചയെയും ആരോഗ്യ പ്രശ്‌നങ്ങളെയും ഇത് ബാധിക്കുമെന്ന ഭയമാണ് മാതാപിതാക്കൾക്ക് ഉള്ളത്.നിരവധി കുട്ടികൾ കണ്ണിന് വേദനയുമായി ചികിൽസ തേടിയിട്ടുമുണ്ട്

ഇത് കൂടാതെയാണ് മാതാപിതാക്കൾക്കു സ്‌കൂളുകളുടെ ഫീസ് എന്ന അമിത ഭാരം. സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾ ഇല്ലെങ്കിലും ഫീസിന് ഒരു കുറവുമില്ല. സ്‌കൂൾ തുറന്നു പ്രവർത്തിക്കുമ്പോഴുള്ള അതേ ഫീസ് തന്നെയാണ് പല സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റും ഈടാക്കുന്നത്. എന്നാൽ, പലരും അദ്ധ്യാപകർക്കു കൃത്യമായി ശമ്പളം പോലും നൽകാതെയാണ് കുട്ടികളെ കുത്തിപ്പിഴിഞ്ഞു ഫീസ് വാങ്ങുന്നത്.

ഇത്തരത്തിൽ ഇരുതല മൂർച്ചയോടെയാണ് ഓൺലൈൻ പഠനം കുട്ടികളെയും മാതാപിതാക്കളെയും ബാധിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് മാതാപിതാക്കളും കുട്ടികളും ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി കുട്ടികളെയും മാതാപിതാക്കളെയും ഫീസിന്റെ പേരിൽ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ ഭീഷണിപ്പെടുത്തുന്നത്. വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ട് ഓൺലൈൻ കാലത്തെ ഫീസിനു കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.