ഓംലെറ്റ് വൈകിയതിന് തട്ടുകട തകര്‍ത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ മര്‍ദനവും; രണ്ട് പേർ അറസ്റ്റില്‍; ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദോശക്കട തകർത്ത കേസില്‍ രണ്ട് പേർ അറസ്റ്റില്‍.
ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി. ദോശക്കട തകർത്തതിനൊപ്പം, ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇവർ മർദിക്കുകയും ചെയ്തിരുന്നു.
കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയില്‍ ആക്രമണം നടത്തിയത്. തൊടിയൂർ സ്വദേശികളായ സഹോദരങ്ങള്‍ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട തല്ലിത്തകർത്തതിന് പുറമെ അവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരെ ഇരുമ്പ് വടിയും കോണ്‍ക്രീറ്റ് കട്ടയും കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. പ്രതികളിലൊരാളായ ബ്രിട്ടോയെ വിതുരയില്‍ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.