play-sharp-fill
വന്നവഴി മറക്കാതെ പഞ്ചായത്തംഗം ബിനിമോൾ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിറ്റ് സൗജന്യമായി നൽകി

വന്നവഴി മറക്കാതെ പഞ്ചായത്തംഗം ബിനിമോൾ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിറ്റ് സൗജന്യമായി നൽകി

സ്വന്തം ലേഖകൻ

കോട്ടയം: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കടന്ന് വന്ന് പനച്ചിക്കാട് 14ാം വാർഡിലെ മെംബറായ ബിനിമോൾ ഈ മഹാമാരിക്കാലത്ത് താൻ വന്ന വഴി മറന്നില്ല. തന്നോടൊപ്പം തൊഴിലുറപ്പ് ജോലിചെയ്യ്തിരുന്ന 80ൽ അധികം സഹപ്രവർത്തകർക്ക് സുമനസ്സുകളുടെ സഹകരണത്തോടെ പച്ചക്കറി കിറ്റുകൾ നല്കി ബിനി മാതൃകയായി.

കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കിറ്റുകളൂടെ വിതരണോത്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ്,പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ജോണി ജോസഫ്,യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്,രാഹുൽ മറിയപ്പള്ളി, ബോബി,പത്രോസ്,ജിജി മൂലംകുളം, ബിനിൽ,ജോയിച്ചൻ, മോഹനൻ,നീന,രഞ്ജിത്ത് പ്ലാപ്പറമ്പിൽ,സച്ചിൻ രാജു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group