play-sharp-fill
അഭിഭാഷകര്‍ സമൂഹത്തിലെ തിരുത്തല്‍ ശക്തികള്‍ ആകണം; കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പുതിയതായി 300 യുവ അഭിഭാഷകര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കുന്നതിനുള്ള ജില്ലാതല പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് ജോസ് കെ. മാണി എം.പി

അഭിഭാഷകര്‍ സമൂഹത്തിലെ തിരുത്തല്‍ ശക്തികള്‍ ആകണം; കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പുതിയതായി 300 യുവ അഭിഭാഷകര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കുന്നതിനുള്ള ജില്ലാതല പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് ജോസ് കെ. മാണി എം.പി

സ്വന്തം ലേഖകന്‍

കോട്ടയം: അഭിഭാഷകര്‍ സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി മാറണമെന്ന് കേരള കോണ്‍ഗ്രസ് (എം )ചെയര്‍മാന്‍ ജോസ് കെ മാണി അഭിഭാഷകരെ ആഹ്വാനം ചെയ്തു. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പുതിയതായി 300 യുവ അഭിഭാഷകരെ സംഘടനയില്‍ അംഗത്വം നല്‍കുന്നതിനുള്ള ജില്ലാതല പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷക ക്ഷേമനിധി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ യോഗത്തില്‍ അറിയിച്ചു.

കോട്ടയം ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ അഡ്വക്കേറ്റ് സണ്ണി ചാത്തുകുളത്തിനെ യോഗം അനുമോദിച്ചു ലോയേഴ്സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് റോയിസ് ചിറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ടോം ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് ജസ്റ്റിന്‍ ജേക്കബ്, അഡ്വക്കേറ്റ് കുഞ്ചെറിയ കുഴിവേലി അഡ്വക്കേറ്റ് അമല്‍ വിന്‍സന്റ്, അഡ്വക്കേറ്റ് പിള്ളൈ ജയപ്രകാശ് അഡ്വക്കേറ്റ് സണ്ണി ചാത്തുകുളം അഡ്വക്കേറ്റ് ബോബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group