ജൂണ്‍ 13 മുതല്‍ 15 വരെകേരള സഭ ; ഇത്രയും കാലമില്ലാത്ത കരുതൽ ഇപ്പോൾ എവിടെ നിന്ന് വന്നു, നടുറോഡിൽ കാർ ആക്രമിക്കപ്പെട്ടപ്പോൾ 9 മന്ത്രിമാർ കയ്യടിച്ചു ; ഉദ്ഘാടകനാകാനില്ല, സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപടികളിലെ കടുത്ത അതൃപ്തി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. തന്റെ കാര്യത്തിൽ ഇത്രയും കാലമില്ലാത്ത കരുതൽ എവിടെ നിന്ന് വന്നെന്ന് തുറന്നടിച്ച ഗവർണർ, കേരളീയം അടക്കം സർക്കാരിന്റെ സമീപകാലത്തെ ആഘോഷത്തിനൊപ്പം തന്നെ ക്ഷണിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നെ എന്തിനാണ് ഇപ്പോൾ വിളിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. തന്നെ വിദ്യാർത്ഥി നേതാക്കൾ റോഡിൽ തടഞ്ഞ് ആക്രമിക്കുകയും കാർ തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായിരുന്നു സർക്കാർ. തന്നെ ആക്രമിച്ച നേതാക്കളെ 9 മന്ത്രിമാരാണ് പിന്തുണച്ച് സംസാരിച്ചത്. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധം എന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ തന്നെ കാണാൻ വരുന്നതെന്തിനെന്നും ഗവര്‍ണര്‍ ചോദിച്ചു.
തിരുവനന്തപുരത്ത് ജൂണ്‍ 13 മുതല്‍ 15 വരെയാണ് കേരള സഭ നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് ചേരുന്ന സഭയില്‍ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും.