“പോയി കോളജ് കണ്ടു വന്നാല്‍ മതി. അഡ്മിഷനെക്കുറിച്ച് ആരോടും സംസാരിക്കേണ്ട, അക്കാര്യം മുകളില്‍ പറഞ്ഞു റെഡിയാക്കിയിട്ടുണ്ട്. 1.85 ലക്ഷമാണ് ഫീസ്…” കോട്ടയം ജില്ലയിൽ നഴ്‌സിംഗ് പ്രവേശനത്തിന്‍റെ പേരില്‍ ഏജന്‍റുമാരുടെ തട്ടിപ്പ് ഇങ്ങനെ…
കൊച്ചി: “പോയി കോളജ് കണ്ടു
വന്നാല്‍ മതി. അഡ്മിഷനെക്കുറിച്ച് ആരോടും സംസാരിക്കേണ്ട, അക്കാര്യം മുകളില്‍ പറഞ്ഞു റെഡിയാക്കിയിട്ടുണ്ട്.
1.85 ലക്ഷമാണ് ഫീസ്…” കോട്ടയം ജില്ലയിലെ പ്രമുഖ സ്വാശ്രയ നഴ്‌സിംഗ് കോളജില്‍ ബിഎസ്‌സി നഴ്‌സിംഗ് പ്രവേശനം നല്‍കാമെന്നു വാഗ്ദാനം നല്‍കിയ ഏജന്‍റ് അപേക്ഷകനായ വിദ്യാര്‍ഥിയോടു നടത്തിയ ഫോണ്‍ സംഭാഷണത്തിലേതാണ് ഈ വാക്കുകള്‍.
50 ശതമാനം സീറ്റില്‍ സര്‍ക്കാരും മറ്റുള്ളവയില്‍ ക്രൈസ്തവ സ്വാശ്രയ നഴ്‌സിംഗ് കോളജുകളുടെ സംഘടന ഏകജാലക രീതിയില്‍ ഓണ്‍ലൈനിലും പ്രവേശനം നടത്തുന്ന കോളജിലാണ്, അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ച് പുറത്തുള്ള ഏജന്‍റുമാര്‍ വിദ്യാര്‍ഥികളെ കബളിപ്പിക്കുന്നത്.
1.85 ലക്ഷമാണ് ഒരു വര്‍ഷത്തേക്കു ഫീസ് എന്നു ധരിപ്പിച്ചു വലിയ തുകയും വിദ്യാര്‍ഥികളില്‍നിന്ന് ഏജന്‍റുമാര്‍ കൈപ്പറ്റുന്നുണ്ട്.
65 സീറ്റുള്ള കോളജില്‍ 50 സീറ്റുകളിലാണു പ്രവേശനമെന്നും ഏജന്‍റ് തെറ്റിദ്ധരിപ്പിച്ചിരുന്നു.
കൊച്ചിയിലെ പ്രമുഖ കോളജിലും സമാനമായ രീതിയില്‍ സീറ്റ് വാഗ്ദാനം ചെയ്തു വിദ്യാര്‍ഥികളില്‍നിന്നു പണം കൈപ്പറ്റുന്ന സംഘങ്ങളുണ്ടെന്ന് കോളജുകള്‍ക്കു വിവരം ലഭിച്ചു. ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളും ഏജന്‍റുമാരുടെ വലയില്‍ കുടുങ്ങുന്നുണ്ട്. അഡ്മിഷന്‍ ഉറപ്പാകുമെന്നു വിശ്വസിച്ച് രക്ഷിതാക്കള്‍ ഏജന്‍റിനു പണം നല്‍കും.
മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്‍റില്‍ ഇതേ വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ ലഭിച്ചാല്‍, അത് ഏജന്‍റിന്‍റെ ഇടപെടല്‍ മൂലമാണെന്ന് അവകാശപ്പെട്ട് അധികം പണം കൈപ്പറ്റുന്നതും പതിവാണ്. കോളജ് അധികൃതരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയുമ്ബോഴാണ് വിദ്യാര്‍ഥിയും രക്ഷിതാക്കളും സത്യാവസ്ഥയറിയുന്നത്.
കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനം നല്‍കാമെന്നു പറഞ്ഞ് ഏജന്‍റുമാര്‍ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും സാമ്ബത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ മാനേജ്‌മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി.
നേരതത്തേ ജനറല്‍ നഴ്‌സിംഗ് സീറ്റ് വാഗ്ദാനം ചെയ്തു പണം വാങ്ങി വിദ്യാര്‍ഥിയെ കബളിപ്പിച്ച കൊച്ചിയിലെ ഏജന്‍റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ കുടുങ്ങുന്ന വിദ്യാർഥികള്‍ പഠനത്തിനു തടസമാകുമെന്ന ഭയത്തിലും നാണക്കേട് ഭയന്നും പോലീസില്‍ പരാതി നല്‍കാൻ മടിക്കുകയാണ്.
ജാഗ്രത പാലിക്കണം: മാനേജ്‌മെന്‍റ് അസോ.
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്‌സിംഗ് കോളജുകളുടെ സംഘടനയ്ക്കു (എഎംസിഎഫ്‌എന്‍സികെ) കീഴിലുള്ള കോളജുകളില്‍ സംഭാവന നല്‍കിയോ ശിപാര്‍ശ വഴിയോ പ്രവേശനം ലഭിക്കില്ലെന്ന് പ്രസിഡന്‍റ് ഫാ. വിമല്‍ ഫ്രാന്‍സിസ്.
അസോസിയേഷനില്‍ അംഗങ്ങളായ 35 നഴ്‌സിംഗ് കോളജുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്ക് എല്‍ബിഎസാണ് പ്രവേശനം നടത്തുന്നത്. എന്‍ആര്‍ഐ സീറ്റിലേക്ക് കോളജുകളും. മാനേജ്‌മെന്‍റ് സീറ്റുകളില്‍ അസോസിയേഷനാണ് പ്രവേശന നടപടികളുടെ ചുമതല.
ഏകജാലക രീതിയില്‍ ഓണ്‍ലൈനായി മാത്രമാണു പ്രവേശനം. വിശദാംശങ്ങള്‍ www.amcsfnck.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സാമ്ബത്തികനഷ്‌ടം സംഭവിച്ചാല്‍ അസോസിയേഷനോ കോളജുകളോ ഉത്തരവാദിയല്ല.
സാമ്പത്തികനഷ്‌ടമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ ഏജന്‍റുമാര്‍ക്കെതിരേ നിയമനടപടികള്‍ സീകരിക്കണമെന്നും എഎംസിഎഫ്‌എന്‍സികെ അധികൃതര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group