play-sharp-fill
നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചു; ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ്

നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചു; ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ്

സ്വന്തം ലേഖിക

കൊച്ചി :പോക്സോ കേസിൽ പ്രതിയായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. റോയ് വയലാറ്റിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമായി നടക്കുകയാണ്. കൂട്ടിപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങുന്നത് ഇന്ന് രാവിലെയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്.

ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.