play-sharp-fill
പി വി അൻവറിന്റെ വ്യാജ പ്രചരണത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐ: 15 ദിവസത്തിനകം ആരോപണം പിൻവലിച്ചില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

പി വി അൻവറിന്റെ വ്യാജ പ്രചരണത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐ: 15 ദിവസത്തിനകം ആരോപണം പിൻവലിച്ചില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

 

തിരുവനന്തപുരം: അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐ. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടന നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്.

 

ഈ മാസം 14 ന് അന്‍വര്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങൾക്ക് എതിരെയാണ്  സിപിഐ നിയമനടപടിയുമായി നീങ്ങിയത്. 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വില്‍പന നടത്തിയെന്നായിരുന്നു ആരോപണം. 2011 ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയ്ക്ക് മുസ്ലിം ലീഗിന് വിറ്റുവെന്നും ആരോപിച്ചിരുന്നു.

 

അടിസ്ഥാന രഹിതവും വ്യാജവുമായ ഈ ആരോപണം 15 ദിവസത്തിനകം വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം തിരുത്തണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നതുള്‍പ്പെടെയുള്ള നിയമ  നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group