പാലാ നഗരസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ് ; കേരള കോണ്‍ഗ്രസ്-എമ്മിലെ ഷാജു വി. തുരുത്തനെതിരെ നോട്ടീസ് നല്‍കിയത് സ്വതന്ത്ര അംഗം ജിമ്മി ജോസഫ് ; പ്രതിപക്ഷാംഗങ്ങളായ ഒൻപത് പേര്‍ ഒപ്പിട്ട നോട്ടീസാണ് തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിച്ചത്

Spread the love

പാലാ: നഗരസഭാ ചെയര്‍മാന്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ഷാജു വി. തുരുത്തനെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്. സ്വതന്ത്ര അംഗം ജിമ്മി ജോസഫാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷാംഗങ്ങളായ ഒൻപത് പേര്‍ ഒപ്പിട്ട നോട്ടീസാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് യുഡിഎഫിലെ പ്രഫ. സതീഷ് ചൊള്ളാനി, ജിമ്മി ജോസഫ്, വി.സി. പ്രിന്‍സ്, മായാ രാഹുല്‍, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, ലിജി ബിജു, ജോസ് എടേട്ട് എന്നിവരാണ് പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 17 അംഗങ്ങളാണുള്ളത്. ഇതില്‍ കേരള കോണ്‍ഗ്രസ്-എമ്മിന് 10 അംഗങ്ങളുണ്ട്. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചുവിജയിച്ച ബിനു പുളിക്കക്കണ്ടത്തിനെ സമീപകാലത്ത് പാര്‍ട്ടി പുറത്താക്കിയിരുന്നു. മറ്റൊരു എല്‍ഡിഎഫ് അംഗം വിദേശത്താണ്.

അവിശ്വാസം ചര്‍ച്ചയ്ക്ക് വന്നാല്‍ ചില എല്‍ഡിഎഫ് സ്വതന്ത്രാംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. സമീപകാലത്ത് നഗരസഭയിലുണ്ടായ ഐപോഡ് മോഷണക്കേസുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടവും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നു. ബിനുവിനെ പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാരുടെ നിലപാട് അവിശ്വാസ ചര്‍ച്ചയില്‍ നിര്‍ണായകമാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group