Spread the love

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ എംഎല്‍എ ഫണ്ടുകൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകരാന്‍ ഇടയായ സംഭവത്തക്കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗം

video
play-sharp-fill

കോട്ടയം എക്‌സിക്യൂട്ടീവ് എൻജിനിയറെയും കടുത്തുരുത്തി ബ്ലോക്ക് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും ചുമതലപ്പെടുത്തിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

ഞീഴൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ശോച്യാവസ്ഥയിലായ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ നവീകരിക്കുന്നതിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഈ തുക ഉപയോഗിച്ചു പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ ആവിഷ്‌കരിച്ച കമ്യൂണിറ്റി ഹാള്‍ നവീകരണ വികസന പദ്ധതി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്‍എസ്ജിഡി എൻജിനിയറിംഗ് വിഭാഗമാണ് നടപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ടെന്‍ഡര്‍ ചെയ്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. കമ്യൂണിറ്റിഹാളിന്‍റെ മേല്‍ക്കൂരയില്‍ തകര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ ടെൻഡര്‍ ഏറ്റെടുത്ത കരാറുകാരനോട് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.