വിദേശത്ത് നിന്ന് നാട്ടിലെത്തുമെന്ന് ഫോൺ സന്ദേശം ലഭിച്ചിട്ട് ഒൻപത് ദിവസം ; യുവാവിനെ പറ്റി ഒരു വിവരവുമില്ല ; യുവാവിന്റെ വരവും കാത്ത് കുടുംബം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശത്തുള്ള യുവാവ് നാട്ടിലെത്തുമെന്ന് ഫോൺ സന്ദേശം ലഭിച്ച് ഒൻപത് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് ഷാ-ലൈല ദമ്പതികളുടെ മകൻ സലിം ഷായെ (27) കാത്തിരിക്കുകയാണ് കുടുംബം.
ഏഴര വർഷമായി പ്രവാസിയായ സലിം ഷാ അജ്മാൻ സനയിൽ മിനറൽ വാട്ടർ കമ്പനിയിൽ കഴിഞ്ഞ ഒന്നരവർഷമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുമ്പ് കമ്പനിയുമായുള്ള പ്രശ്‌നത്തിൽ ജോലിയിൽ പ്രവേശിക്കാതെ മാറിനിന്നെന്നും ബന്ധുക്കൾ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടും കമ്പനിയിലെത്തിയെന്നും വിവാഹത്തിനായി നാട്ടിലേക്ക് വരാൻ പാസ്‌പോർട്ട് വാങ്ങാൻ പോയശേഷമാണ് സലിം ഷായെ കാണാതായതെന്നും ബന്ധുക്കൾ പറയുന്നു.
Third Eye News Live
0