play-sharp-fill
പ്രതിഷേധിച്ചതിന്റെ പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും ഞാൻ കാര്യമാക്കുന്നില്ല : നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ

പ്രതിഷേധിച്ചതിന്റെ പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും ഞാൻ കാര്യമാക്കുന്നില്ല : നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ

സ്വന്തം ലേഖിക

കൊച്ചി: രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ. അഭി നേതാവ് എന്നതിലുപരി താനരു ഇന്ത്യൻ പൗരയാണെന്ന് അറിയിച്ചതിലും പ്രതിഷേധിച്ചതിന്റെയും പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും അത് കാര്യമാക്കുന്നില്ലെന്ന് താരം തുറന്നടിച്ചു.


സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്‌നങ്ങളും വേദനിപ്പിക്കുന്നതാണെന്നും നിമിഷ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പലപ്പോഴും കലാകാരന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ നിന്ന് വിട്ട് നിൽക്കാറാണ് പതിവ്. എന്നാൽ നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അത് കാണുമ്‌ബോൾ സന്തോഷം തോന്നുന്നു. തിരക്കുകൾ കാരണം പ്രതിഷേധിക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്താനാവില്ല’, നിമിഷ പറയുന്നു.

പൗരത്വ ഭേദഗതി വിഷയത്തിലെ തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും നിമിഷ പറഞ്ഞു. എല്ലാവരും തുല്യരായി ഒരുമയോടെ നിൽക്കുന്ന നാളാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ നിമിഷ സജയനും പങ്കെടുത്തിരുന്നു. തൃശ്ശൂർ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നെയാണോ ഇന്ത്യ എന്ന് താരം ചോദിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വൻ ഹിറ്റായിരുന്നു. ശേഷം താരത്തിന് നേരെയും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനെയെല്ലാം തള്ളിയാണ് നിമിഷ വീണ്ടും തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.