play-sharp-fill
വിവാഹ തലേന്ന് ആഘോഷങ്ങൾക്കിടെ ഡാൻസ് കളിക്കുന്നതിനിടെ നവവരൻ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

വിവാഹ തലേന്ന് ആഘോഷങ്ങൾക്കിടെ ഡാൻസ് കളിക്കുന്നതിനിടെ നവവരൻ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹത്രസ്: വിവാഹ ആഘോഷങ്ങൾക്കിടെ നവവരൻ കുഴഞ്ഞുവീണു മരിച്ചു. ശിവം എന്ന 22-കാരനാണ് മരിച്ചത്. വിവാഹതലേന്ന് ആഘോഷങ്ങളുടെ ഭാ​ഗമായി ഡാന്‍സ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഭട്ട് ചടങ്ങിന് ശേഷം ഡാന്‍സ് ചെയ്ത് തളര്‍ന്ന നവവരന്‍ കസേരിയില്‍ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നത്. യുപി ഹത്രസിലെ ഭോജ്പൂര്‍ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം.

ബന്ധുക്കള്‍ക്കൊപ്പം ഡാന്‍സ് കളിച്ച ശേഷം കസേരയില്‍ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധക്കള്‍ ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ യുവാവിന്റെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ബന്ധുക്കള്‍ക്ക് യുവാവിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാനായില്ല. തുടര്‍ന്ന് ശിവത്തെ അവര്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിശോധനകള്‍ക്ക് ശേഷം ഇവിടെയും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു.

മോഹിനി എന്ന യുവതിയുമായി 18-നാണ് വിവാഹം തീരുമാനച്ചിരുന്നത്.ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകള്‍ക്കിടെയാണ് ഇയാള്‍ കുഴഞ്ഞു വീണ് മരിച്ചത്.