
കുമരകം : നെഹ്റു ട്രോഫി ജേതാക്കൾക്ക് വള്ളാറ പള്ളിയുടെ ആദരം .
2025 ലെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയിച്ച വീയപുരം ചുണ്ടന്റെ ( വില്ലേജ്
ബോട്ട് ക്ലബ്ബ് കൈനകരി) അമരക്കാരൻ രാജീവ് രാജു കായപ്പുറത്തിനും നടുവിലെപ്പറമ്പൻ ചുണ്ടൻവള്ളത്തിന്റെ ഉടമയും ഒപ്പം ക്യാപ്റ്റനായും,
അമരക്കാരനായും ഉജ്വല പ്രകടനം കാഴ്ചവച്ച ജിഫി ഫെലിക്സിനുമാണ് പള്ളിയുടെ ആദരവ് നൽകിയത്. ജിഫിയുടെ അസ്സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സന്നിഹിതയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം വള്ളാറപള്ളി വികാരി റവ. ഫാ. ഫിലിപ്പ് കാരിശ്ശേരിയിലിന്റെ നേതൃത്വത്തിൽ ആദ്യത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിയിൽ വച്ചാണ് ആദരവ് നൽകിയത്.







