
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ അധ്യാപകരും ഇടനിലക്കാരും കോച്ചിങ് സെന്ററുകളും ഉള്‍പ്പെട്ട കണ്ണികളിലേക്ക് നീങ്ങി സിബിഐ.
എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി പേപ്പർ ചോർത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍. നടന്നത് കോടികളുടെ ഇടപാട് ആണെന്നും സിബിഐ കണ്ടെത്തി.അതേസമയം പരീക്ഷ പരിഷ്കാര നീക്കത്തിലെ ആശങ്കയിലാണ് വിദ്യാർഥികള്‍.
ചോദ്യപേപ്പർ ചോർച്ചയില്‍ എൻടിഎ വീഴ്ച സമ്മതിച്ചതോടെ കൂടുതല്‍ അധ്യാപകരിലേക്ക് അന്വേഷണം നീളുകയാണ്. ബയോളജി, ഫിസിക്സ് വിഷയങ്ങളുടെ ചോദ്യപേപ്പർ ചോർത്തിയതില്‍ രണ്ട് അധ്യാപകർക്ക് പങ്കുണ്ട് എന്നാണ് വിവരം. ക്രമക്കേടിലൂടെ നടന്നത് കോടികളുടെ ഇടപാടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് കോച്ചിങ് സെന്ററുകള്‍ വൻ തുക ഈടാക്കി സ്പെഷ്യല്‍ ക്ലാസുകള്‍ നടത്തി എന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവരെ കേസില്‍ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ അറസ്റ്റിലായ മൂന്ന് അധ്യാപകരെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂനെയില്‍ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവല്‍ദാർ ഫിസിക്സ് ചോദ്യങ്ങള്‍ അറസ്റ്റിലായ മനിഷ മന്ധാരെയ്ക്ക് കൈമാറിയെന്നാണ് സിബിഐയുടെ കണ്ടെത്തിയിരിക്കുന്നത്.ഇവർ കൈമാറിയെ ചോദ്യങ്ങളും നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഒന്നുതന്നെയെന്ന് പരിശോധനയില്‍ തെളിഞ്ഞതായി സിബിഐ അറിയിച്ചു. അതേസമയം പരീക്ഷ നടത്തിപ്പിലെ പരിഷ്കാരങ്ങളില്‍ ആശങ്കയിലാണ് വിദ്യാർഥികള്‍. നിലവില്‍ ലഭിക്കുന്ന അവസരങ്ങള്‍ വെട്ടിച്ചുരുക്കുമോ എന്നതാണ് പരീക്ഷാർഥികള്‍ നേരിടുന്ന ആശങ്ക.







