
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും രണ്ട് ലക്ഷം രൂപയിലധികം വില വരുന്ന ലാപ്ടോപ്പുകൾ, വെബ്ബ് ക്യാമറ, ഡിജിറ്റൽ ക്യാമറ എന്നിവ മോഷണം പോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ..
മോഷ്ടാക്കളെ മണിക്കൂറുകൾക്കകം കണ്ടെത്തി ഡോഗ് സ്ക്വാഡിലെ അപ്പു സ്റ്റാറായി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് കോട്ടയം നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹൈസ്കൂളിൽ മോഷണം നടന്നത്. ലാപ്ടോപ്പുകൾ തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഇന്ന് കണ്ടെത്തി.
ഇതിൽ നിന്നും മണം പിടിച്ചാണ് അപ്പു അര കിലോമീറ്റർ അകലെ മോഷ്ടാക്കൾ ഒളിച്ചിരുന്ന വീട്ടിലേക്ക് ഓടിക്കയറിയത്
പോലീസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
നീണ്ടൂർ ഭാഗത്ത് താമസിക്കുന്ന ധനരാജ്, അരവിന്ദ് എന്നിവരെയാണ് പിടികൂടിയത്.
എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷിനോയി, അഡി.എസ്.ഐ.മാത്യൂ പോൾ, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രവീൺ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.