play-sharp-fill
ആഞ്ഞടിച്ച് ആവേശക്കടൽ: കൊട്ടും മേളവും ആർപ്പ് വിളിയുമായി കലാശക്കൊട്ട്: വിജയം ഉറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ

ആഞ്ഞടിച്ച് ആവേശക്കടൽ: കൊട്ടും മേളവും ആർപ്പ് വിളിയുമായി കലാശക്കൊട്ട്: വിജയം ഉറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊടിയിറങ്ങിയപ്പോൾ ആവേശക്കടൽ തീർത്തത് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ റോഡ് ഷോ. നൂറുകണക്കിനു പ്രവർത്തകർക്കൊപ്പം ആവേശത്തിന്റെ തിരമാലകൾ തീർത്ത് നഗരത്തെ ആവേശത്തിൽ മുക്കിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ അരങ്ങേറിയത്.

കളക്ടറേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകരും സാധാരണക്കാരും അണിനിരന്നത് ആവേശം ഇരട്ടിയാക്കി.
എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ അക്ഷരാർത്ഥത്തിൽ നഗരം കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായി മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ റോഡിൽ കളക്ടറേറ്റിനു മുന്നിൽ നിന്നും തുറന്ന വാഹനത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനൊപ്പം സാധാരണക്കാരും വീട്ടമ്മാരും അണിനിരന്നത്. സ്ഥാനാർത്ഥി ബി.ജെ.പി പ്രവർത്തകരെയും റോഡരികിൽ കാത്തു നിന്ന നൂറുകണക്കിനു ആളുകളെയും അഭിവാദ്യം ചെയ്തത് അക്ഷരാർത്ഥത്തിൽ നാടിന് വേറിട്ട അനുഭവമായി മാറി.

കളക്ടറേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ ചെണ്ടമേളവും ആർപ്പുവിളിയും ആഘോഷവും കൊടിതോരണങ്ങളുമായി നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. ഈ ആവേശം അണപൊട്ടിയെത്തിയ അന്തരീക്ഷത്തിൽ പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ ആവേശം തീർത്തു. വോട്ടുറപ്പിച്ചുള്ള മുന്നേറ്റമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കോട്ടയത്ത് നടത്തിയത്.