play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്തിലെ 2020-2021 കാലഘട്ടത്തിലെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നടത്തണം ;  നാട്ടകം സുരേഷ്

കോട്ടയം ജില്ലാ പഞ്ചായത്തിലെ 2020-2021 കാലഘട്ടത്തിലെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നടത്തണം ; നാട്ടകം സുരേഷ്

കോട്ടയം: ജില്ലാ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച്‌ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്.

നിലവിലെ ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ മുഴുവന്‍ ക്രമക്കേടുകളും നടന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്താണ് ക്രമക്കേടുകള്‍ നടന്നതെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം അതീവ ഗൗരവം ഉള്ളതായതിനാല്‍ അതുകൂടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group