നർക്കോട്ടിക് ജിഹാദ്: യു.ഡി.എഫ് വിരുദ്ധ നിലപാടുമായി പാലാ എം.എൽ.എ മാണി സി.കാപ്പൻ; കാപ്പന്റെ പ്രസ്താവനയിൽ വെട്ടിലായി യു.ഡി.എഫും കോൺഗ്രസും

നർക്കോട്ടിക് ജിഹാദ്: യു.ഡി.എഫ് വിരുദ്ധ നിലപാടുമായി പാലാ എം.എൽ.എ മാണി സി.കാപ്പൻ; കാപ്പന്റെ പ്രസ്താവനയിൽ വെട്ടിലായി യു.ഡി.എഫും കോൺഗ്രസും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ പിൻതുണച്ച് പ്രസ്താവനയിറക്കുകയും, പരസ്യമായി രംഗത്ത് എത്തുകയും ചെയ്ത മാണി സി.കാപ്പൻ എം.എൽ.എ യു.ഡി.എഫിനെ വെട്ടിലാക്കി. സഭയ്‌ക്കെതിരായി കോൺഗ്രസും യു.ഡി.എഫും നിലപാട് സ്വീകരിച്ചിരിക്കെയാണ്. ഇതിനിടെയാണ് യു.ഡി.എഫിലെ എം.എൽ.എ തന്നെ പാലാ ബിഷപ്പിനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മാണി സി.കാപ്പന്റെ ഈ നിലപാട് അക്ഷരാർത്ഥത്തിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും വെട്ടിലാക്കി.

മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലപാടാണ് വിഷയത്തിൽ പാലാ ബിഷപ്പ് സ്വീകരിച്ചതെന്നാണ് കോൺഗ്രസിന്റെ നിലപാട്. വിഷയത്തിൽ മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഇപ്പോൾ പാലാ എം.എൽ.എയും യു.ഡി.എഫിന്റെ എം.എൽ.എയുമായ മാണി സി.കാപ്പൻ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ യു.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസും മറ്റു കോൺഗ്രസ് നേതാക്കളും വിഷയത്തിൽ പാലാ ബിഷപ്പിനെ തള്ളിയുള്ള നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയും, പാലാ എം.എൽ.എയും മാത്രമാണ് വിഷയത്തിൽ ഇപ്പോൾ ബിഷപ്പിനെ അനുകൂലിക്കുന്ന നിലപാട് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ലന്ന് പ്രഖ്യാപിച്ച മാണി സി.കാപ്പൻ വിഷയം ലഘൂകരിക്കാനാണ് ശ്രമിച്ചത്. എട്ടു നോമ്പ് ആചരിക്കുന്നതിൽ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാപളളികളിൽ ഒന്നാണ് കുറവിലങ്ങാട് മർത്താ മറിയംപള്ളി. തന്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമമെന്നായിരുന്നു ബിഷപ്പിനെ പിൻതുണച്ച കാപ്പന്റെ നിലപാട്. എന്നാൽ, വിഷയത്തിൽ സഭയെ വിമർശിച്ച കോൺഗ്രസിനെ വെട്ടിലാക്കുന്നതായിരുന്നു ഇപ്പോൾ മാണി സി.കാപ്പൻ സ്വീകരിച്ച നിലപാട്.

വിഷയത്തിൽ മുസ്ലീം ലീഗിനെ വെട്ടിലാക്കാതിരിക്കാനാണ് കോൺഗ്രസ് യഥാർത്ഥ്ത്തിൽ സഭയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. എന്നാൽ, യു.ഡി.എഫിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് ഇപ്പോൾ മാണി സി.കാപ്പൻ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇത് പാലായിലെ കോൺഗ്രസിനെയും യു.ഡി.എഫിനെയും വെട്ടിലാക്കിയിരിക്കുകയാണ്. മുൻപ് ഇടതു മുന്നണിയുടെ ഭാഗമായിരുന്നപ്പോഴും മുന്നണി വിരുദ്ധ നിലപാടാണ് മാണി സി.കാപ്പൻ സ്വീകരിച്ചിരുന്നത്. ഇതു തന്നെയാണ് ഇപ്പോൾ യു.ഡി.എഫിനെയും കോൺഗ്രസിനെയും വെട്ടിലാക്കിയിരിക്കുന്നത്.