play-sharp-fill
അവധി അടിച്ച് പൊളിക്കാൻ കോട്ടയം നഗരസഭയുടെ “വാട്ടർ തീം പാർക്ക് ” നാഗമ്പടത്ത് പ്രവർത്തനം ആരംഭിച്ചു; പാർക്കിൽ കുട്ടികളുടേയും യുവാക്കളുടേയും തിരക്ക് ; പ്രവേശനം സൗജന്യം !

അവധി അടിച്ച് പൊളിക്കാൻ കോട്ടയം നഗരസഭയുടെ “വാട്ടർ തീം പാർക്ക് ” നാഗമ്പടത്ത് പ്രവർത്തനം ആരംഭിച്ചു; പാർക്കിൽ കുട്ടികളുടേയും യുവാക്കളുടേയും തിരക്ക് ; പ്രവേശനം സൗജന്യം !

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടത്ത് നഗരസഭയുടെ വാട്ടർ തീം പാർക്ക് പ്രവർത്തനമാരംഭിച്ചതോടെ അവധി അടിച്ചു പൊളിക്കാൻ കുട്ടികളുടെയും യുവാക്കളുടേയും തിരക്ക്.

നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലാണ് വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നത്.
കോട്ടയത്തിൻ്റെ തിലകക്കുറിയായ നാഗമ്പടം നെഹ്റു സ്റ്റേഡിയം വെള്ളം കയറി നശിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈതാനം വൃത്തിയാക്കാതെ കാടുപിടിച്ച് ഇഴജന്തുക്കളും സാമൂഹിക വിരുദ്ധരും, കഞ്ചാവ് കച്ചവടക്കാരും കൈയ്യടക്കിയിട്ട് നാളുകളായി.

ഇളകി വീഴാറായ ഗാലറികളും, മഴ പെയ്താൽ രണ്ടടിയിലേറെ വെള്ളക്കെട്ടുമാണ് ഇവിടെ. മൈതാനത്തിന്റെ നാല് വശത്തും മാലിന്യങ്ങളുടെ കൂമ്പാരമാണ്.

ഇതൊക്കെ കോട്ടയംകാരുടെ ഗതികേട് എന്നാല്ലാതെ എന്ത് പറയാനാണ്. വർഷങ്ങളായി ഇത് തന്നെയാണ് നാഗമ്പടം മൈതാനത്തിന്റെ അവസ്ഥ.

അധികൃതർ തിരിഞ്ഞ് നോക്കാതായതോടെ കിട്ടിയ അവസരം സാമൂഹിക വിരുദ്ധരും മുതലാക്കി. ഒരാൾപ്പൊക്കത്തിൽ പുല്ലും , രണ്ടടിയിലേറെ വെള്ളക്കെട്ടും, ഗാലറിയിൽ നിറയെ പായലുമാണ്. ഇങ്ങനെ നശിക്കുന്നത് മികച്ച ഒരു ഫുട്ബോൾ സ്റ്റേഡിയമാണ്. 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ്ബോൾ സ്റ്റേഡിയം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഡിയമാണ് കോട്ടയത്തേത്.

സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്കു കാരണക്കാർ ആരാണെന്ന് മാത്രം ചോദിക്കരുത്. ആരെങ്കിലും ഇതൊക്കെ ചോദിച്ചാൽ അവർക്ക് വട്ടാണെന്ന് പറയും നഗരസഭയിലെ ഭരണാധികാരികൾ.

ഒരാൾ പൊക്കത്തിൽ വളർന്ന പുല്ല് വെട്ടിക്കളയാനുള്ള നടപടികൾ പോലും നഗരസഭ സ്വീകരിക്കുന്നില്ലന്നതാണ് ദയനീയം.

വ്യായാമത്തിനും, പ്രഭാത, സായാഹ്ന നടത്തത്തിനും കോട്ടയംകാർ ആശ്രയിക്കുന്നത് നാഗമ്പടം സ്റ്റേഡിയത്തിനെയാണ്. എന്നാൽ കാടും വിഷപാമ്പും കാരണം ജീവൻ പണയം വെച്ചാണ് പലരും സ്റ്റേഡിയത്തിലെത്തുന്നത്.

നഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കും. ഇവിടെ പരിശീലനത്തിന് എത്തുന്ന കുരുന്നുകളടക്കം നിരാശയോടെയാണ് മടങ്ങുന്നത് !

മുൻപ് സ്റ്റേഡിയത്തിൽ പ്രഭാത – സായാഹ്ന നടത്തത്തിനു സ്ഥിരമായി എത്തുന്നവരുണ്ടായിരുന്നു. സ്റ്റേഡിയം നവീകരണത്തിനു കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പലതും പറഞ്ഞെങ്കിലും ഒന്നും നടന്നില്ല ഈ പറച്ചിലുകൾ ഉത്തരവാദിത്വപ്പെട്ടവർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി . ഒന്നും നടക്കില്ലന്ന് മാത്രം. ഇരുനൂറോളം ക്ലീനിംഗ് തൊഴിലാളികൾ ഉള്ള നഗരസഭയിൽ മൈതാനത്തിലെ കാട് വെട്ടിത്തെളിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയിലാണ് .

നാഗമ്പടം നെഹ്‌റു ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കുംഎത്തുന്ന കുരുന്നുകളടക്കം നിരാശയോടെയാണ് മടങ്ങുന്നത്