എൻ ഹരി ബിജെപി സംസ്ഥാന മധ്യമേഖല പ്രസിഡണ്ട്

എൻ ഹരി ബിജെപി സംസ്ഥാന മധ്യമേഖല പ്രസിഡണ്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപിയുടെ മധ്യമേഖലാ പ്രസിഡൻറായി എൻ ഹരിയെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നോമിനേറ്റ് ചെയ്തു.

മുൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന എൻ ഹരി നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധിയായിട്ടുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത എൻ ഹരി എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിക്കുന്നത്.

യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന സെക്രട്ടറി, ബിജെപിയുടെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗം ആയിരുന്നു.

4 തവണ നിയമസഭാ ഇലക്ഷൻ കാൻഡിഡേറ്റ് ആയിട്ടുണ്ട്. പഴയ വാഴൂർ നിയോജകമണ്ഡലം [ഇന്നത്തെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ], പാലാ നിയോജക മണ്ഡലം, പാല ഉപതെരഞ്ഞെടുപ്പ്, പുതുപ്പള്ളി നിയോജക മണ്ഡലം എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടി.

ഇപ്പോൾ ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ 10 കൊല്ലം ബിജെപി പഞ്ചായത്ത് അംഗമായിരുന്നു. പള്ളിക്കത്തോട്ടിലെ ആദ്യ ബിജെപി അംഗവും എൻ. ഹരിയാണ്.

പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ പി കെ നാരായണൻ നായരുടയും സി ആർ സരസമ്മയുടെയും മകൻ
ഭാര്യ: സന്ധ്യാ ഹരി
മക്കൾ അമൃത, സംവൃത