പലവേഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ: പിന്നാലെ മഫ്തി പോലീസ് ; മൂന്നു വര്‍ഷം പോലീസിനെ വട്ടംചുറ്റിച്ചു: വിട്ടുകൊടുക്കാൻ പോലീസും തയാറായില്ല; ഒടുവില്‍ പ്രതി പോലീസിന്റെ വലയില്‍
സ്വന്തം ലേഖകൻ
അങ്കമാലി: മയക്കുമരുന്ന് കേസില്‍ മൂന്ന് വർഷം പോലീസിനെ ചുറ്റിച്ച പ്രതി ഒടുവില്‍ പിടിയിലായി. ഒളിവിലായിരുന്ന മുഖ്യപ്രതി തളിപ്പറമ്പ് ‘സെയ്ദ് നഗറി’ല്‍ കളരിക്കുന്നേല്‍ വീട്ടില്‍ 35കാരനായ ഹാഷിമിനെയാണ് ഒടുവില്‍ അങ്കമാലി പൊലീസ് വലയിലാക്കിയത്.
2021ല്‍ കോവിഡിനെ തുടർന്ന് ലോക്ഡൗണ്‍ സമയത്ത് ദേശീയപാത കറുകുറ്റിയില്‍ വച്ച് ഡാൻസാഫും, അങ്കമാലി പൊലീസും ചേർന്ന് 2.200കിലോ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം.
തമിഴ്നാട്ടില്‍ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങള്‍ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നത്. മൂന്ന് പേരെ നേരത്തെ പിടി കൂടിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാഷിമിനെ പിടികൂടാൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ നിന്ന് പ്രതി പിടിയിലായത്.
ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുണ്‍കുമാർ, എസ്.ഐ.മാരായ പ്രദീപ് കുമാർ, പി.ഒ റജി, മാർട്ടിൻ.കെ ജോണ്‍, സി.പി.ഒമാരായ അജിത തിലകൻ, ടി.പി ദിലീപ് കുമാർ, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്