
ബന്ധുക്കളേയും സ്വന്തക്കാരേയും യു ഡി എഫ് നിയമിക്കുകയാണെന്ന വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബന്ധുവിന്റെ അല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യം, സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ഗോവിന്ദൻ പറഞ്ഞു.
സസ്പെൻഷനിലായ ഐ എ എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനം സംഘപരിവാർ താല്‍പര്യപ്രകാരമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.






