play-sharp-fill
മുട്ടിൽ മരം മുറി കേസ്: റോജി അഗസ്റ്റിൻ വഞ്ചിച്ചെന്ന് ഭൂവുടമ; വില്ലേജ് ഓഫീസിൽ തന്റെ പേരിൽ സമർപ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്നും  താനും സഹോദരിയും എവിടെയും മരം മുറിക്കുന്നതിന് അപേക്ഷ നൽകിയിട്ടില്ലെന്നും വനവാസികൾ

മുട്ടിൽ മരം മുറി കേസ്: റോജി അഗസ്റ്റിൻ വഞ്ചിച്ചെന്ന് ഭൂവുടമ; വില്ലേജ് ഓഫീസിൽ തന്റെ പേരിൽ സമർപ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്നും താനും സഹോദരിയും എവിടെയും മരം മുറിക്കുന്നതിന് അപേക്ഷ നൽകിയിട്ടില്ലെന്നും വനവാസികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി വനവാസി കർഷകർ രംഗത്തെത്തി. തങ്ങൾ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടില്ലെന്നും മരം മുറിക്കാൻ വില്ലേജ് ഓഫീസറുടെ അനുമതി ഉണ്ടെന്നും പറഞ്ഞായിരുന്നു റോജി അഗസ്റ്റിൻ സമീപിച്ചതെന്ന് വാഴവറ്റ കോളനിയിലെ വനവാസി കർഷകർ പറഞ്ഞു. വില്ലേജ് ഓഫീസിൽ തന്റെ പേരിൽ സമർപ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്നും വയനാട് വാളവറ്റ വാളംവയൽ കോളനിയിലെ ബാലൻ പ്രതികരിച്ചു.

താനും സഹോദരിയും എവിടെയും മരം മുറിക്കുന്നതിന് അപേക്ഷ നൽകിയിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി. എന്നാൽ 15 അടിയിലധികം നീളമുള്ള മരങ്ങളാണ് ഇരുവരുടെയും വീട്ടുവളപ്പിൽ നിന്നും മുറിച്ചത്. സംഭവത്തിന് പിന്നാലെ തന്റെ ഒപ്പല്ല അപേക്ഷയിൽ ഉള്ളതെന്ന് ബാലൻ നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച പേപ്പറുകൾ എല്ലാം തന്നെ തയാറാക്കിയത് മരം വാങ്ങിയ റോജി അഗസ്റ്റിനായിരുന്നു. ഭൂവുടമകളുടെ പേരിൽ വ്യാജ അപേക്ഷ തയ്യാറിക്കിയത് റോജി അഗസ്റ്റിൻ ആണെന്ന് മുമ്പ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കയ്യക്ഷര പരിശോധനയിലാണ് അപേക്ഷകൾ എഴുതി തയാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയാണെന്ന് കണ്ടെത്തിയത്. മരം മുറി കേസിൽ ഭൂവുടമകളുടെ പേരിൽ നൽകിയിട്ടുുള്ള ഏഴ് അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

വനവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലായിരുന്നു വ്യാജ അപേക്ഷ തയാറാക്കിയത്. പ്രതികളുടേത് ഉൾപ്പെടെ 65 ഉടമകളിൽ നിന്നാണ് മരം മുറിച്ചത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ ഉൾപ്പെടെയാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയത്. വനഗവേഷണ കേന്ദ്രം നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇത് വ്യക്തമായിരുന്നു.